എംപിമാരുടെ പ്രാദേശിക വികസന പദ്ധതി ഫണ്ടിന്റെ ധനവിനിയോഗത്തില്‍ വരുത്തിയ മാറ്റം പിന്‍വലിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനോട് ജോണ്‍ബ്രിട്ടാസ് എം പി ആവശ്യപ്പെട്ടു. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സംബന്ധിച്ച ധനവിനിയോഗത്തില്‍ ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതലാണ് മാറ്റം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതില്‍ എംപിമാരുടെ വികസന ഫണ്ടും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ധനവകുപ്പ് കഴിഞ്ഞ മാര്‍ച്ച് ഒന്‍പതിന് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഒരു എംപിയ്ക്ക് വേണ്ടി പ്രതിവര്‍ഷം അഞ്ച് കോടി രൂപയാണ് വികസനപദ്ധതികള്‍ക്കായി ബന്ധപ്പെട്ട ജില്ലാ കളക്ടറുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കുന്നത്. ഈ നിക്ഷേപത്തിന്റെ പലിശയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ പുതിയ ചട്ടപ്രകാരം പലിശയായി ലഭിക്കുന്ന തുക കേന്ദ്ര സഞ്ചിതനിധിയിലേയ്ക്ക് തിരികെ അടയ്ക്കണം എന്നാണ് ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.
2016ലെ എംപി വികസന ഫണ്ട് (MPLADS) സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ ധനമന്ത്രാലയം ഏകപക്ഷീയമായി മാറ്റി മറിച്ചിരിക്കുകയാണ്. എംപി വികസന ഫണ്ട് സംബന്ധിച്ച കാര്യങ്ങള്‍ നോക്കുന്ന കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയവുമായോ ഇരുസഭകളിലെയും കമ്മിറ്റികളുമായോ ചര്‍ച്ച ചെയ്യാതെ കൈക്കൊണ്ട തീരുമാനം പുനഃപരിശോധിക്കണമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.
ഇന്ത്യയിലെ എല്ലാ എംപിമാരുടെയും അഞ്ചുവര്‍ഷത്തെ വികസന ഫണ്ട് കണക്കിലെടുക്കുന്ന പക്ഷം ഏകദേശം ആയിരം കോടി രൂപയുടെയെങ്കിലും കുറവ് വികസന പദ്ധതികളുടെ കാര്യത്തില്‍ ഇതുമൂലം ഉണ്ടാകുമെന്ന് അനുമാനിക്കപ്പെടുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.