HLL സ്വകാര്യവൽക്കരണം; മനുഷ്യച്ചങ്ങല തീർത്ത് തൊഴിലാളികൾ

എച്ച് എല്‍ എല്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ ശക്തമായ മുന്നറിപ്പ് നല്‍കി മനുഷ്യചങ്ങല തീര്‍ത്തു. ആക്കുളത്തെ എച്ച് എല്‍ എല്‍ യൂണിറ്റ് മുതല്‍ ഉളളൂര്‍ ജംഗ്ഷന്‍ വരെയുളള അഞ്ച് കിലോമീറ്റര്‍ നീളത്തിലാണ് മനുഷ്യചങ്ങല തീര്‍ത്തത്. എച്ച് എല്‍ എല്‍ ജനകീയ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി സിഐടിയു സംസ്ഥാന അധ്യക്ഷന്‍ ആനത്തലവട്ടം ആനന്ദന്‍ ഉത്ഘാടനം ചെയ്തു.

മിനി നവരക്ത പദവിയുളള ഹിന്ദുസ്ഥാന്‍ ലാറ്റക്സ് സ്വകാര്യവല്‍കിരിക്കാന്‍ ഉളള കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമത്തിനെതിരെയാണ് ലാറ്റക്സിലെ തൊ‍ഴിലാളികളും ജനങ്ങളും ചേര്‍ന്ന് മനുഷ്യചങ്ങല തീര്‍ത്തത്. ആക്കുളത്തെ എച്ച് എല്‍ എല്‍ മുതല്‍ ഉളളൂര്‍ ജംഗ്ഷന്‍ വരെയുളള അഞ്ച് കിലോമീറ്റര്‍ നീളത്തില്‍ ആയിരകണക്കിന് ആളുകള്‍ പങ്കാളികയായി. എന്ത് വന്നാലും സ്വകാര്യമുതലാളിക്ക് സ്ഥാപനത്തെ തീറെ‍ഴുതാന്‍ അനുവദിക്കില്ലെന്ന് സമരത്തില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞ എടുത്തു.

തുടര്‍ന്ന് നടന്ന പൊതുയോഗം സിഐടിയു സംസ്ഥാന അധ്യക്ഷന്‍ ആനത്തലവട്ടം ആനന്ദന്‍ ഉത്ഘാടനം ചെയ്തു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം വില്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നടപടി അങ്ങേയറ്റം ജനദ്രോഹപരമാണെന്ന് അദ്ദെഹം കുറ്റപ്പെടുത്തി.

ക‍ഴിഞ്ഞ വര്‍ഷം 165 കോടി ലാഭം ലഭിച്ച എച്ച് എല്‍ എല്‍ ഈ വര്‍ഷം 700 കോടിയെങ്കിലും ലാഭം ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. ലേലത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കൂടി പങ്കാളിയാക്കണമെന്ന് കേരളം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ ചെവികൊണ്ടില്ല. സമരത്തില്‍ ഐന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്‍, എഐടിയുസി സംസ്ഥാന സെക്രട്ടറി കെ പി ശങ്കര്‍ദാസ് , ടി ശരത് ചന്ദ്ര പ്രസാദ് സിപിഐഎം ഏരിയാ സെക്രട്ടറി സി ലെനിന്‍, എ സമ്പത്ത്, എസ് പി ദീപക്ക് എന്നീവര്‍ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News