മുൻകാമുകനൊപ്പം ജീവിക്കാൻ കൈക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; അമ്മയും സുഹൃത്തും അറസ്റ്റിൽ

സ്കൂൾ റീ- യൂണിയനില്‍ വെച്ച് പരിചയപ്പെട്ട മുന്‍കാമുകനൊപ്പം ജീവിക്കാന്‍ കൈകുഞ്ഞിനെ ഉപേക്ഷിച്ച അമ്മയെയും , സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് അരശുപറമ്പില്‍ വാടകക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശിനി ഇസക്കി അമ്മാൾ കാമുകാനായ തൂത്തൂക്കുടി പണ്ടാരംപട്ടി സ്വദേശി അശോക് കുമാർ എന്നിവരാണ് അറസ്റ്റിലായത്. വാട്സ് ആപ്പ് ഗ്രൂപ്പിലെ പരിചയമാണ് ഇരുവരേയും തമ്മില്‍ അടുപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു

ഒമ്പതാം ക്ലാസുവരെ ഒരുമിച്ച് പഠിച്ചിരുന്ന ഇസക്കി അമ്മാളും അശോക് കുമാറും പഴയകാല സുഹൃത്തുക്കളും ചേർന്ന് സുഹൃത്ത് സംഗമം സംഘടിപ്പിക്കുകയും വാട്സ് ആപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും തുടർന്ന് ഫോണിൽ ബന്ധപ്പെട്ട് സുഹൃത്ത് ബന്ധം വളർന്ന് ഒളിച്ചോടുകയുമായിരുന്നു. ഇക്കഴിഞ്ഞ മാസം 26-ാം തീയതി ഇസക്കി അമ്മാളിന്റെ ഭർത്താവായ മുത്തു കുമാർ ഭാര്യയെ കാണ്മാനില്ല എന്ന് കാണിച്ച് നെടുമങ്ങാട് പൊലിസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ തമിഴ് നാട്ടിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വന്ന ഇവർ കോയമ്പത്തൂർ രത്നപുരിയിൽ നിന്നും പിടിയിലായത്.

ഇസക്കി അമ്മാളിന് ഒമ്പതു വയസും ഒന്നര വയസുമുള്ള രണ്ട് കുട്ടികളെ ഉപേക്ഷിച്ചാണ് വിവാഹിതനും രണ്ട് മക്കളുടെ പിതാവുമായ അശോക് കുമാറിനൊപ്പം ഒളിച്ചോടിയത്. നെടുമങ്ങാട് അരശുപറമ്പില്‍ ഭര്‍ത്താവിനൊപ്പം വാടകക്ക് താമസിക്കുകയാരുന്നു യുവതി . നെടുമങ്ങാട് സി.ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തത് നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News