ഖത്തർ ഫിഫ ലോകകപ്പ്; കതാറയില്‍ നാളെ ട്രോഫിയ്ക്ക് യാത്രയയപ്പ്

ഖത്തറിൽ നടക്കുന്ന ഫിഫ വേള്‍ഡ് കപ്പ് ട്രോഫിയുടെ യാത്രയയപ്പ് പരിപാടിക്ക് കത്താറ ആതിഥേയത്വം വഹിക്കും. ചൊവ്വാഴ്ച രാത്രിയാണ് യാത്രയയപ്പ് നടക്കുക. ടൂര്‍ണമെന്റിന്റെ 200 ദിവസത്തെ കൗണ്ട്ഡൗണ്‍ പ്രമാണിച്ച് ഈദ് അവധിക്കാലത്തടക്കം രാജ്യത്തുടനീളം നിരവധി പരിപാടികള്‍ നടന്നു.

ചൊവ്വാഴ്ചത്തെ ഫൈനല്‍ ഇവന്റ് പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കും. ഗംഭീര സ്റ്റേജ് ഷോയ്ക്ക് പുറമെ, രണ്ട് തവണ ഫിഫ ലോകകപ്പ് ജേതാവായ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം കഫു പങ്കെടുക്കും. വൈകുന്നേരം ഏഴ് മണിക്കാണ് പരിപാടി ആരംഭിക്കുന്നത്.

മെയ് 5 മുതല്‍ 10 വരെ, ആസ്പയര്‍ പാര്‍ക്ക്, ദോഹ ഫെസ്റ്റിവല്‍ സിറ്റി, സൂഖ് വാഖിഫ്, മ്‌ഷൈറബ് ഡൗണ്‍ടൗണ്‍ ദോഹ എന്നിവയുള്‍പ്പെടെ ഖത്തറിലുടനീളമുള്ള നിരവധി സ്ഥലങ്ങളില്‍ ട്രോഫി പര്യടനം നടത്തിയിരുന്നു. കത്താറയില്‍ ചൊവ്വാഴ്ച നടക്കുന്ന പ്രത്യേക പരിപാടിയില്‍ പങ്കെടുക്കാന്‍ എല്ലാവരേയും ക്ഷണിക്കുന്നതായി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ മൗലവി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here