Wayanad: വയനാട് അമ്പലവയല്‍ ബലാത്സംഗ കേസില്‍ മൂന്ന് പ്രതികള്‍ കൂടി അറസ്റ്റില്‍

വയനാട് അമ്പലവയല്‍ ബലാത്സംഗ കേസില്‍ മൂന്ന് പ്രതികള്‍ കൂടി അറസ്റ്റില്‍. കര്‍ണാടക സ്വദേശിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിലാണ് അറസ്റ്റ്.കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ ലെനിന്‍ , മുഹമ്മദ് ആഷിക്, റഹീസ് എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം റിസോര്‍ട്ടില്‍ അതിക്രമിച്ചെത്തിയ അഞ്ചംഗ സംഘം യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി.റിസോര്‍ട്ട് നടത്തിപ്പുകാരായ ഷിധിന്‍, ജോജോ കുര്യാക്കോസ്, വിജയന്‍ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.മറ്റ് പ്രതികള്‍ക്ക് വേണ്ടിയുളള അന്വേഷണം തുടരുകയാണ്.ഇന്ത്യന്‍ ഹോളീഡേ എന്ന റിസോര്‍ട്ടിലാണ് പീഡനമുണ്ടായത്.

നിലമ്പൂരില്‍ പ്രകൃതി വിരുദ്ധ പീഡനം; പോക്‌സോ കേസില്‍ പ്രതി അറസ്റ്റില്‍

നിലമ്പൂരില്‍ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ പ്രതി അറസ്റ്റില്‍. മമ്പാട് കാട്ടുമുണ്ട സ്വദേശി കല്ലുങ്ങല്‍ അബ്ദുള്ളയാണ് അറസ്റ്റിലായത്. അഞ്ചാം ക്ലാസുകാരനെയാണ് പീഡിപ്പിച്ചത്. പീഡനത്തെ തുടര്‍ന്ന് കുട്ടിയുടെ മനോനില തെറ്റിയിരുന്നു. 2014ലാണ് സംഭവം നടന്നത്. പരാതിയായതോടെ മുങ്ങിയ പ്രതിയെ ഇന്ന് നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News