Indigo Airlanes; ഭിന്നശേഷിക്കാരനായ കുട്ടിക്ക് യാത്ര നിഷേധിച്ച സംഭവം; മാപ്പ് പറഞ്ഞ് ഇന്‍ഡിഗോ എയര്‍ലൈന്‍സ്

ഭിന്നശേഷിക്കാരനായ കുട്ടിക്ക് യാത്ര നിഷേധിച്ചതില്‍ മാപ്പ് പറഞ്ഞ് ഇന്‍ഡിഗോ എയര്‍ലൈന്‍സ്(Indigo Airlanes). എയര്‍ലൈന്‍സ് സിഇഒ റോണോജോയ് ദത്താണ് കുട്ടിയുടെ കുടുംബത്തോട് മാപ്പുപറഞ്ഞത്.

മറ്റ് യാത്രക്കാരെ അപകടത്തിലാക്കുമെന്ന് ചൂണ്ടികാട്ടിയാണ് ഇന്‍ഡിഗോ യാത്ര അനുവദിക്കാതിരുന്നത് എന്നാണ് ഉയര്‍ന്ന പരാതി. എന്നാല്‍ അംഗപരിമിതിയുള്ള കുട്ടി പരിഭ്രാന്തിയിലായിരുന്നുവെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിശദീകരണം നല്‍കിയിരുന്നു. കുട്ടി ശാന്തമാകാന്‍ വിമാനം പുറപ്പെടുന്നതിന് അവസാന നിമിഷം വരെ കാത്തിരുന്നുവെന്നും വിമാനക്കമ്പി വിശദീകരിക്കുന്നു.

അതേസമയം, ഭിന്നശേഷിക്കാരനായ കുട്ടിയെ ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുന്നത് തടഞ്ഞെന്ന പരാതി നേരിട്ട് അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ (Jyotiraditya scindia) അറിയിച്ചിരുന്നു. ആരോപണം ശരിയാണെങ്കിൽ അപലപിക്കുന്നതായും, വിഷയം താൻ തന്നെ നേരിട്ട് അന്വേഷിക്കുകയാണെന്നും അറിയിച്ചിരുന്നു. ഇത്തരം പെരുമാറ്റങ്ങളോട് ഒരിക്കലും സഹിഷ്ണുത കാണിക്കില്ല. ഒരു മനുഷ്യനും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകരുത്. ഇക്കാര്യം ഞാൻ തന്നെ നേരിട്ട് അന്വേഷിക്കുകയാണ്. ഇതിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പരാതിയായി മന്ത്രി ട്വീറ്റിൽ കുറിച്ചിരുന്നു.

ശനിയാഴ്ച റാഞ്ചി വിമാനത്താവളത്തിൽ ഭിന്ന ശേഷിക്കാരനായ കുട്ടി യാത്ര ചെയ്യുന്നത് തടഞ്ഞു എന്നാണ് ആരോപണം. മറ്റ് യാത്രക്കാ‍രുടെ സുരക്ഷ അപകടത്തിലാകും എന്ന് പറഞ്ഞായിരുന്നു വിമാനക്കമ്പനി അധികൃതർ കുട്ടിയുടെ യാത്ര നിഷേധിച്ചത് എന്നാണ് പരാതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News