Jammu Kashmir: ജമ്മുകശ്മീരില്‍ ബുഡ്ഗാമിലുണ്ടായ മേഘവിസ്ഫോടനത്തില്‍ അമ്മയും രണ്ട് മക്കളും മരിച്ചു

ജമ്മുകശ്മീരില്‍ ബുഡ്ഗാമിലുണ്ടായ മേഘവിസ്ഫോടനത്തില്‍ അമ്മയും രണ്ട് മക്കളും മരിച്ചു. ചന്ദപോര ഗ്രാമത്തിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ ഖ്വാദയ് സ്വദേശികളായ ബൂരി ബീഗം(45) മക്കളായ മുഹമ്മദ് റയീസ് മന്‍സൂരി (21), കൈസ് മന്‍സൂരി (17) എന്നിവരാണ് മരിച്ചത്. ഇവര്‍ മേഘവിസ്ഫോടനമുണ്ടായ പ്രദേശത്തെ ഒരു ഇഷ്ടിക ചൂളയില്‍ ജോലി ചെയ്ത് വരികയായിരുന്നു.

മൂന്നുപേരെയും ഉടന്‍ തന്നെ ബുഡ്ഗാമിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. മേഘവിസ്ഫോടനത്തില്‍ പ്രദേശത്തെ 25ഓളം കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.

തിരുവല്ലത്ത് വീട്ടമ്മയുടെ മൃതദേഹം വീട്ടുവളപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ

തിരുവനന്തപുരം തിരുവല്ലത്ത് വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ.പാലപ്പുർ ജംഗ്ഷന് സമീപം കുന്താലം വിള വീട്ടിൽ നിർമലയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പുലർച്ചെ മക്കളാണ് വിവരം നാട്ടുകാരെ അറിയിച്ചത്.

മൂന്നു വർഷം മുമ്പ് ഭർത്താവ് മരിച്ച നിർമല മക്കളോടൊപ്പം ആയിരുന്നു താമസം. സമീപത്ത് ഒരു കട നടത്തി വരികയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News