Sheheen Bagh- ഷഹീൻബാഗിലെ ഒഴിപ്പിക്കൽ നടപടി; പൊളിക്കൽ നടപടി ഇന്നു മുതൽ ഊർജ്ജിതമാക്കും

ജഹാങ്കിർപുരിയിലും ഷഹീൻബാഗിലും സ്റ്റേ ഇല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെ ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ അനധികൃത കെട്ടിടങ്ങൾ പൊളിക്കാനുള്ള നടപടികൾ ഇന്നുമുതൽ ഊർജ്ജിതമാക്കിയേക്കും. പൊളിക്കൽനടപടിക്കെതിരെ ഹർജി നൽകിയ സിപിഐഎമ്മിനോട് ആവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ്സുപ്രീംകോടതി നിർദേശിച്ചത്. ഇന്നലെ ഷഹീൻബാഗിൽ ബുൾഡോസറുകൾ എത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് തിരിച്ചു പോവുകയായിരുന്നു.

അതേസമയം, രാജ്യവ്യാപകമായി, മധ്യപ്രദേശ്, ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സമാന രീതിയിൽ ബുൾഡോസർ ഉപയോഗിച്ച് ഒഴിപ്പിക്കൽ നടപടികൾ നടന്നിരുന്നു. ഇതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധങ്ങളും ഉയർന്നിരുന്നു.

സിഎഎ വിരുദ്ധ പ്രക്ഷോഭത്തിലൂടെ രാജ്യാന്തര പ്രശസ്തി നേടിയ ഷഹീന്‍ബാഗിലാണ് നിലവില്‍ ഒഴിപ്പിക്കൽ നടപടികൾ. ന്യൂനപക്ഷവിഭാഗങ്ങളെ ലക്ഷ്യം വെച്ചു കൊണ്ടാണ് ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടക്കുന്നത് എന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്. എന്നാൽ അനധികൃതമായ നിർമ്മാണ പ്രവർത്തനങ്ങൾ മാത്രമാണ് നീക്കുന്നതെന്നാണ് ഭരണകൂടത്തിന്റെ വാദം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News