Sedition-Law; 124 എ വകുപ്പ് റദ്ദാക്കണമെന്ന ആവശ്യം; ഹർജി ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ

രാജ്യദ്രോഹ കുറ്റംചുമത്താനുള്ള 124 എ വകുപ്പ് റദ്ദാക്കണമെന്ന്ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ.

നിയമത്തിലെ വ്യവസ്ഥകൾ പുനപരിശോധിക്കാൻ തയ്യാറാണെന്ന്ഇന്നലെ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. കാലഹരണപ്പെട്ടനിയമങ്ങൾ റദ്ദാക്കുന്നതിന്റെ ഭാഗമായുള്ള പ്രധാനമന്ത്രിയുടെ തീരുമാനമാണ് ഇതെന്നും കേന്ദ്ര നിയമന്ത്രാലയം അറിയിച്ചു.

നിയമം റദ്ദാക്കരുതെന്നാണ് രണ്ട് ദിവസം മുമ്പ് അറിയിച്ചിരുന്നത്. അത് തിരുത്തിയാണ് പുതിയ നിലപാട് അറിയിച്ചത്. ചീഫ് ജസ്ററിസ് എൻവി രമണ അദ‌ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. നിയമത്തിലെ വ്യവസ്ഥകൾ പുനപരിശോധിക്കുമെന്ന കേന്ദ്രനിലപാടിൽ സുപ്രീംകോടതി കൂടുതൽ വിശദീകരണം തേടിയേക്കും. രാജ്യദ്രോഹ കുററം ചുമത്താനുള്ള 124 എ വകുപ്പ് വ്യാപകമായിദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിൽ കൂടിയാണ് സുപ്രീംകോടതി ഈ കേസ് പരിഗണിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News