Census; രാജ്യത്ത് പുതിയ ജനസംഖ്യ കണക്കെടുപ്പ്; ഇനി മുതൽ ഡിജിറ്റൽ സെൻസസി

രാജ്യത്ത് ഇനി മുതൽ പുതിയ ജനസംഖ്യ കണക്കെടുപ്പ് വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

ജനന, മരണങ്ങൾ ബന്ധിപ്പിക്കാൻ കഴിയുന്നതാകും പുതിയ സെൻസസ് രീതി. ഇതിനായി പുതിയ സാങ്കേതിക സംവിധാനം ഉണ്ടാക്കും.

അതേസമയം, ഓരോ ജനനവും ഉടനടിത്തന്നെ രേഖപ്പെടുത്തുമെന്നും മരിക്കുന്നവരുടെ എണ്ണം സെൻസസ് പട്ടികയിൽ അതത് സമയത്ത് ഒഴിവാക്കുമെന്നും പുതിയ സെൻസസ് ഉടൻതന്നെയുണ്ടാകുമെന്നും ആഭ്യന്തര മന്ത്രി അമിത്ഷാ അറിയിച്ചു.

2011ലെ സെന്‍സസ് പ്രകാരം 121 കോടിയാണ് രാജ്യത്തെ ജനസംഖ്യ. നിലവില്‍ 140 കോടിയാണ് ഇന്ത്യയിലെ ‍ജനസംഖ്യ എന്നാണ് അനൗദ്യോഗിക കണക്ക്. കൊവിഡ് കാരണം 2021ല്‍ സെന്‍സസ് നടത്താനായിട്ടില്ല. പുതിയ സെസന്‍സ് എന്നുണ്ടാകും എന്ന ചര്‍ച്ചകള്‍ക്കിടയിലാണ് ഇനി ഡ‍ിജിറ്റല്‍ സെന്‍സസ് എന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ പ്രഖ്യാപനം.

ജനന മരണങ്ങള്‍ അതത് സമയങ്ങളില്‍ ജനസംഖ്യയില്‍ പ്രതിഫലിക്കുന്ന തരത്തിലുള്ളതാകും പുതിയ ഡിജിറ്റല്‍ സംവിധാനം. ജനനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ അത് സെന്‍സസിന്‍റെ ഭാഗമാകും മരണം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ജനസംഖ്യ കണക്കില്‍ നിന്ന് ഒഴിവാകും. 2023 ലാകും പുതിയ സെന്‍സസ് നടപടികള്‍ ആരംഭിക്കുക എന്ന സൂചനയാണ് കേന്ദ്ര സര്‍ക്കാര‍് നല്‍കുന്നത്. ജനസംഖ്യക്കൊപ്പം മറ്റ് സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങളുടെ കണക്കെടുപ്പിനുള്ള സംവിധാനങ്ങളും പുതിയ ഡിജിറ്റല്‍ സെൻസസിൽ ഉണ്ടാകും .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News