IPL ;ഐപിഎൽ ക്രിക്കറ്റ്; മുംബൈ ഇന്ത്യന്‍സിന് ഒൻപതാം തോൽവി

ഐ പി എല്‍ ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ (Mumbai Indians) കൊല്‍ക്കത്തയ്ക്ക് 52 റണ്‍സ് വിജയം.പാറ്റ് കമ്മിന്‍സിന്‍റെയും ആന്ദ്രേ റസ്സലിന്‍റെയും മിന്നുംബൗളിംഗാണ് കൊല്‍ക്കത്തയ്ക്ക് സീസണിലെ അഞ്ചാം വിജയം ഒരുക്കിയത്.കമ്മിന്‍സ് മൂന്നു വിക്കറ്റും റസ്സല്‍ രണ്ടു വിക്കറ്റും വീ‍ഴ്ത്തി. നിശ്ചിത ഓവറില്‍ കൊല്‍ക്കത്ത 9 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു.

കൊല്‍ക്കത്തന്‍ നിരയില്‍ വെങ്കിടേഷ് അയ്യരും നിതീഷ് റാണയും 43 റണ്‍സ് വീതം നേടി. മുംബൈ ഇന്ത്യന്‍സിന് വേണ്ടി ജസ്പ്രീത് ബൂംറ 5 വിക്കറ്റ് വീ‍ഴ്ത്തി.മറുപടി ബാറ്റിംഗില്‍ 17.3 ഓവറില്‍ 113റണ്‍സിന് മുംബൈ ഓള്‍ഔട്ടായി. മുംബൈയുടെ ഒന്‍പതാം തോല്‍വിയാണിത്.ജസ്പ്രീത് ബൂംറയാണ് പ്ലെയര്‍ഓഫ് ദി മാച്ച്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News