കുടുംബ വഴക്ക്; ആലപ്പുഴയില്‍ ഗൃഹനാഥനെ കുത്തിക്കൊന്നു

ആലപ്പുഴ (Alappuzha) കുത്തിയതോട് ഗൃഹനാഥനെ ബന്ധുക്കള്‍ കുത്തിക്കൊലപ്പെടുത്തി. തുറവൂർ (Thuravoor)പഞ്ചായത്ത് അഞ്ചാം വാർഡിൽ ടോണി ലോറസ് ആണ് മരണപ്പെട്ടത്. 46 വയസായിരുന്നു. കുടുംബക്കാര്‍ തമ്മിലുള്ള വഴിത്തര്‍ക്കത്തിനൊടുവിലാണ് ടോണി ലോറസിന് കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു.

സംഭവവുമായ് ബന്ധപെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടോണിയുടെ ബന്ധുക്കളായ അനിൽ, മുരളി, വിഷ്ണു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. സംഘർഷത്തിൽ ഇവർക്കും പരിക്കേറ്റിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ എടുത്ത ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel