Kudumbasree Hotel; കുടുംബശ്രീ ഹോട്ടൽ പൊളിച്ച സംഭവം; കണ്ണൂർ കോർപ്പറേഷൻ നടപടിക്കെതിരായ സമരത്തിന് പിന്തുണയേറുന്നു

കുടുംബശ്രീയുടെ ഹോട്ടൽ പൊളിച്ച കണ്ണൂർ കോർപ്പറേഷൻ നടപടിക്കെതിരായ സമരത്തിന് പിന്തുണയേറുന്നു.എൽ ഡി എഫ് നേതൃത്വത്തിൽ ഇന്ന് കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തും.കോർപ്പറേഷൻ ഓഫീസ് കോമ്പൗണ്ടിൽ ഹോട്ടലിന് സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

ഏഴ് വനിതകളുടെ ജീവനോപാധി ഇല്ലാതാക്കിയ കണ്ണൂർ കോർപ്പറേഷനെതിരെ കുടുംബശ്രീ നേതൃത്വത്തിൽ അനിശ്ചിതകാല ധർണ്ണ സമരം തുടരുകയാണ്.ഓരോ ദിവസം പിന്നിടുമ്പോഴും സമരത്തിന് പിന്തുണയേറുന്നു.കുടുംബശ്രീയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽ ഡി എഫ് നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തും.

പൊളിച്ചു മാറ്റിയ ഹോട്ടലിന് പകരം കോർപ്പറേഷൻ കോമ്പൗണ്ടിൽ മറ്റൊരു സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം.കോർപ്പറേഷൻ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ന്യായവിലഭക്ഷണ ശാലയായ കുടുംബശ്രീയുടെ ടേസ്റ്റി ഹട്ട് ഹോട്ടലാണ് കഴിഞ്ഞ ദിവസം രാത്രിയുടെ മറവിൽ പൊളിച്ച് മാറ്റിയത്.നാലുവര്‍ഷം മുമ്പ് എല്‍ ഡി എഫ് ഭരണകാലത്താണ് ടേസ്റ്റി ഹട്ട് എന്ന കുടുംബശ്രീ ഹോട്ടലിന് അനുവാദം നല്‍കിയത്.യുഡിഎഫ് ഭരണത്തിലെത്തിയതോടെ ഹോട്ടലിനെ തകർക്കാൻ ശ്രമം തുടങ്ങി.പുതിയ കെട്ടിട നിർമ്മാണത്തിന്റെ മറവിലാണ് ഹോട്ടൽ പൊളിച്ച് മാറ്റിയത്.ലോൺ എടുത്ത് ഹോട്ടൽ ആരംഭിച്ച ഏഴ് വനിതകളുടെ ജീവനോപാധിയാണ് ഇല്ലാതായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News