അഫ്‍ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ധിഖിക്ക് രണ്ടാം പുലിറ്റ്സർ.ഇന്ത്യയിലെ കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് സിദ്ദിഖി പകർത്തിയ ചിത്രങ്ങളാണ് രണ്ടാം പുലിറ്റ്സറിന് അദ്ദേഹത്തെ അർഹനാക്കിയത്.
Congratulations to @salamishah and @nytimes. #Pulitzer pic.twitter.com/7N4MDQjRPB
— The Pulitzer Prizes (@PulitzerPrizes) May 9, 2022
2018ലും ഡാനിഷ് സിദ്ദിഖി പുലിറ്റ്സർ സമ്മാനത്തിന് അർഹനായിട്ടുണ്ട്. റോഹിംഗ്യൻ അഭയാർത്ഥികളുടെ ദുരിതം പകർത്തിയ നേർക്കാഴ്ചാ ചിത്രങ്ങളായിരുന്നു അദ്ദേഹത്തെ പുലിറ്റ്സറിന് അന്ന് അർഹനാക്കിയത്. വാർത്താ ഏജൻസിയായ റോയിട്ടേഴ്സിലെ ഫോട്ടോ ജേണലിസ്റ്റുകളും ഇന്ത്യക്കാരുമായ അദ്‍നാൻ അബീദി, സന ഇർഷാദ്, അമിത് ദവെ എന്നിവർക്കൊപ്പമാണ് സിദ്ദിഖി പുരസ്കാരത്തിന് അർഹനായത്.
റോയിട്ടേഴ്‌സിന്റെ ഫോട്ടോ ജേര്ണലിസ്റ്റായിരുന്നു 38-കാരനായ ഡാനിഷ്. കാണ്ഡഹാര്‍ സിറ്റിയിലെ സ്പിന്‍ ബോള്‍ഡാക്ക് ജില്ലയില്‍ അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ആയിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്.
താലിബാന്‍ പിടികൂടുമ്പോള്‍ ഡാനിഷിന് ജീവനുണ്ടായിരുന്നു. അവര്‍ ഡാനിഷിനെ തിരിച്ചറിയുകയും കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരെയും കൊലപ്പെടുത്തി. എന്നാൽ പരിക്കേറ്റ സിദ്ദിഖി ഒരു പള്ളിയിൽ അഭയം തേടിയെങ്കിലും ഇവിടെയെത്തിയ താലിബാൻ സൈനികർ അദ്ദേഹത്തെ തിരിച്ചറിയുകയും കൊലപ്പെടുത്തുകയുമായിരുന്നു.
റോയിട്ടേഴ്‌സ് ടീമിനൊപ്പം സിദ്ദിഖി പകർത്തിയ റോഹിംഗ്യൻ അഭയാർത്ഥികളുടെ ദുരിത ജീവിതം ലോകത്തിന് മുന്നിലെത്തിയിരുന്നു. ഇതിയിരുന്നു 2018ലെ പുലിറ്റ്സറിന് അദ്ദേഹത്തെ അർഹനാക്കിയത്. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു സിദ്ദിഖി. ഒന്നാം അഫ്‍ഗാൻ യുദ്ധം, ഹോങ്കോംഗ് പ്രതിഷേധം എന്നിവയ്ക്കൊപ്പം ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലെ മറ്റ് പ്രധാന സംഭവങ്ങളും ഡാനിഷ് സിദ്ദിഖി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.