KSRTC: സമരം ചെയ്ത യൂണിയനുകള്‍ കരാര്‍ ലംഘിച്ചു: മന്ത്രി ആന്റണി രാജു

സമരം ചെയ്ത യൂണിയനുകള്‍ കരാര്‍ ലംഘിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. പത്താം തീയതിക്കകം ശമ്പളം നല്‍കാമെന്ന് പറഞ്ഞത് സമരം ചെയ്യില്ലെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ്. സര്‍ക്കാരിന് നല്‍കിയ ഉറപ്പ് രാഷ്ട്രീയ പ്രേരിതമായി ചില യൂണിയനുകള്‍ ലംഘിച്ചു. ഇനി യൂണിയനുകളും മാനേജ്‌മെന്റും തീരുമാനിക്കട്ടെയെന്നും (Govt)സര്‍ക്കാരിന് അടിയന്തിരമായി ഇടപെടാനാവില്ലെന്നും മന്ത്രി പറഞ്ഞു.

KSRTC സമരം; ഗവണ്മെന്റ് നല്‍കിയ ഉറപ്പ് യുണിയനുകള്‍ അംഗീകരിക്കുന്നില്ല: മന്ത്രി ആന്റണി രാജു

ഗവണ്മെന്റ് നല്‍കിയ ഉറപ്പ് യുണിയനുകള്‍ അംഗീകരിക്കുന്നില്ലെന്ന് മന്ത്രി ആന്റണി രാജു(Antony Raju). കെഎസ്ആര്‍ടിസി(KSRTC) സമരത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പണിമുടക്ക് നോട്ടീസ് കിട്ടിയ ശേഷം രണ്ടു വട്ടം ചര്‍ച്ച നടത്തിയിട്ടുണ്ട്.

പണിമുടക്ക് മറ്റ് സമരങ്ങളെ പോലെയല്ല, വളരെ ഗുരുതരമായി തന്നെ കെഎസ്ആര്‍ടിസിയെ(KSRTC) ബാധിക്കുമെന്നും യൂണിയനുകള്‍ ഇത് മനസിലാക്കി സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബസ്സ് ചാര്‍ജ്(Bus Charge) വര്‍ധിപ്പിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ പോലും പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News