തിരുവനന്തപുരത്ത് 800 കിലോ അഴുകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു

തിരുവനന്തപുരം നെയ്യാറ്റിന്‍കര കാരക്കോണത്താണ് ഏകദേശം 800 കിലോയോളം വരുന്ന മീന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പിടികൂടി കുഴിച്ച് മൂടിയത്.

നാട്ടുകാരുടെ പരാതിയെ തുടർന്നാണ് കുന്നത്തുകാൽ ഹെൽത്ത് ഇൻസ്‌പെക്ടറുടെ ടീം പരിശോധന നടത്തിയത്. ഉപയോഗ ശൂന്യമായ മത്സ്യം വിപണനത്തിന് എത്തിച്ചായി കണ്ടെത്തുകയായിരുന്നു.പിടിച്ചെടുത്ത മുഴുവൻ മത്സ്യവും കുഴിച്ചു മൂടി.

അതേസമയം, സംസ്ഥാനത്താകമാനം ആരോഗ്യവകുപ്പിന്റെയും ഭക്ഷ്യവകുപ്പിന്റെയും പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്. ഈ മാസം 2 മുതല്‍ ഇന്നുവരെയുള്ള ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1930 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 181 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 631 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്.

എന്നാൽ ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6205 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel