KV Thomas; ‘വികസനത്തിൽ രാഷ്ടീയം കാണരുത്, പറഞ്ഞ നിലപാടിൽ ഉറച്ചു നിൽക്കുന്നു’; കെ വി തോമസ്

വികസനത്തിൽ രാഷ്ടീയം കാണരുതെന്ന് കെ വി തോമസ്. വികസനത്തിൽ മുഖ്യമന്ത്രിയെ താൻ പ്രകീർത്തിച്ചത് ശരിയാണെന്നും ആ നിലപാടിൽ തന്നെയാണ് താൻ ഇപ്പോഴും ഉറച്ചു നിൽക്കുന്നതെന്നും കെ വി തോമസ് കൈരളിന്യൂസിനോട് പറഞ്ഞു.

കൊവിഡ് കാലത്തെ പ്രവർത്തനത്തിലും വികസന കാര്യത്തിലും സർക്കാർ പ്രവർത്തനം മികച്ചതായിരുന്നു അത് തുറന്നുപറഞ്ഞാൽ താൻ കോൺഗ്രസ് വിരുദ്ധ നാകുമോയെന്നും കെ വി തോമസ് ചോദിച്ചു.

അതേസമയം, കാലങ്ങളായി തന്നെ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് നേതാക്കൾ മാറ്റി നിർത്തി
എന്നിട്ടും താൻ അച്ചടക്കമുള്ള പ്രവർത്തകനായി പാർട്ടിയിൽ തുടർന്നു… താൻ എടുക്കാ ചരക്കാണോയെന്ന് എറണാകുളത്തെ ജനം തീരുമാനിക്കുമെന്നും തനിക്കെതിരെ പറയുന്നവർ പലരും എടുക്കാ ചരക്കല്ലേയെന്ന് മുരളീധരന് കെ വിതോമസിൻ്റെ മറുപടി നല്കുകയും ചെയ്തു.

എന്നാൽ തൃക്കാക്കരയിലെ കോൺഗ്രസ് സ്ഥാനാർഥി ഉമാ തോമസ് എന്നെ കാണണ്ടായെന്ന് നേതാക്കൾ തന്നെ തീരുമാനിച്ചുവെന്നും അതുകൊണ്ടാണ് ഉമാ തോമസ് തന്നെ കാണാൻ വരാത്തതെന്നും എന്നാൽ അക്കാര്യത്തിൽ തനിക്ക് യാതൊരുവിധത്തിലുള്ള വിഷമം ഇല്ലെന്നും കെ വി തോമസ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News