PC George; മതവിദ്വേഷ പ്രസംഗം; പി സി ജോർജിനെതിരെ മറ്റൊരു കേസ് കൂടി

മതവിദ്വേഷ പ്രസംഗം നടത്തിയ മുൻ എംഎൽഎ പി സി ജോർജിനെതിരെ മറ്റൊരു കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തു. പാലാരിവട്ടം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വെണ്ണലയിൽ നടത്തിയ മതവിദ്വേഷ പ്രസംഗമാണ് കേസിനാധാരം. പിസി ജോർജിനെതിരെ 153 A , 295 എന്നീ വകുപ്പുകൾ ചുമത്തിയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അതേസമയം,പിസി ജോർജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്ന് കാട്ടി ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചിരിക്കുകയാണ് പൊലീസ്. ഇതിനിടെയാണ് പുതിയ കേസ്. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ പിസി ജോര്‍ജിന് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗം പാടില്ല, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നീ വ്യവസ്ഥകളോടെയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ തന്റെ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നെന്നാണ് മാധ്യമങ്ങളോട് പിസി ജോര്‍ജ് പറഞ്ഞത്.

അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയ പി.സി.ജോര്‍ജിനെ നേരത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 153 എ വകുപ്പ് പ്രകാരവും ഇത് കൂടാതെ പി.സി. ജോർജിനെതിരെ 295 A എന്ന വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. ജോർജിനെതിരെ പ്രതിഷേധവുമായി യുവജന സംഘടനകൾ അടക്കം രംഗത്തെത്തി പ്രതിഷേധം അറിയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel