Calicut: ജിഷ്ണുവിന്റെ ദുരൂഹ മരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി

കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി ജിഷ്ണുവിന്റെ ദുരൂഹ മരണത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ജില്ലാ ക്രൈംഹ്രാഞ്ചിന് കൈമാറി. ഉയരത്തില്‍ നിന്നും വീണപ്പോള്‍ ഉണ്ടായ പരുക്കാണ് മരണ കാരണം. വീഴ്ചയില്‍ തല കല്ലില്‍ ഇടിച്ച് ആഴത്തിലുള്ള മുറിവേറ്റു. വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തില്‍ തറച്ചതും മരണകാരണമായി
ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന നിഗമനത്തിലാണ് ജില്ലാ ക്രൈംബ്രാഞ്ച് ജിഷ്ണുവി നെ രണ്ടാഴ്ച മുമ്പാണ് വീടനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത് മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുബാംഗങ്ങള്‍ പരാതി നല്‍കിയിരുന്നു.

Alapuzha: മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

ആലപ്പുഴ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ പോലീസുകാരന്റെ ഭാര്യ രണ്ടു മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു ഒന്നര വയസ്സുള്ള പെണ്‍കുട്ടിയെ വെള്ളത്തില്‍ മുക്കി കൊല്ലുകയും അഞ്ച് വയസ്സുള്ള ആണ്‍കുട്ടിയെ കഴുത്തു ഞെരിച്ചു കൊന്നശേഷമാണ് ഇവര്‍ തൂങ്ങിമരിച്ചത് ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പരിസരവാസികള്‍ പറയുന്നു.പൊലീസുകാരനായ രനീഷ് ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയില്‍ . ജില്ലാ പോലീസ് മേധാവി അടക്കമുള്ള പോലീസ് സംഭവ സ്ഥലത്ത് പരിശോധന നടത്തുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News