കൂപ്പുകുത്തി ഇന്ത്യൻ കറൻസി; ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്‌

ഡോളറുമായുള്ള വിനിമയമൂല്യത്തിൽ രൂപയ്‌ക്ക്‌ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്‌. ഡോളറിന്‌ 77.58 രൂപ എന്ന നിലയിലേക്കാണ് തിങ്കളാഴ്‌ച ഇന്ത്യൻ കറൻസി കൂപ്പുകുത്തിയത്. രൂപയുടെ മൂല്യത്തകർച്ചയെത്തുടർന്ന്‌ രാജ്യത്തിന്റെ വിദേശനാണ്യശേഖരം 60,000 കോടി ഡോളറിൽ താഴെയായി.

ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് ഡോളറുമായുള്ള വിനിമയമൂല്യത്തിൽ രൂപയ്‌ക്ക്‌ സംഭവിച്ചത്. തിങ്കളാഴ്‌ച ഡോളറിന്‌ 77.58 രൂപ എന്ന നിലയിലേക്കാണ് ഇന്ത്യൻ കറൻസി കൂപ്പുകുത്തിയത്.
ഇതിനുമുമ്പ്‌ രൂപയുടെ ഏറ്റവും വലിയ തകർച്ച ഇക്കഴിഞ്ഞ മാർച്ച്‌ ഏഴിനുണ്ടായ ഡോളറിന്‌ 76.98 എന്ന നിരക്കായിരുന്നു.

രൂപയുടെ മൂല്യത്തകർച്ചയെത്തുടർന്ന്‌ രാജ്യത്തിന്റെ വിദേശനാണ്യശേഖരം 60,000 കോടി ഡോളറിൽ താഴെയായി. മേയിലെ ആദ്യത്തെ നാലു പ്രവൃത്തിദിവസത്തിൽമാത്രം വിദേശനിക്ഷേപകർ ഇന്ത്യൻ ഓഹരിവിപണിയിൽനിന്ന്‌ 6400 കോടി രൂപയാണ്‌ പിൻവലിച്ചത്‌. എൽഐസിയുടെ ഓഹരിവിൽപ്പനയോടും വിദേശനിക്ഷേപകർക്ക്‌ തണുപ്പൻ പ്രതികരണമാണ്‌.

ഓഹരിവിപണിയിൽനിന്ന്‌ വിദേശനിക്ഷേപകർ പിൻവലിയുന്നതും ഡോളറിന്റെ കരുത്ത്‌ കൂട്ടാൻ അമേരിക്കൻ കേന്ദ്രബാങ്ക്‌ സ്വീകരിച്ച നടപടിയും രൂപയെ കൂടുതൽ ദുർബലപ്പെടുത്തി. റഷ്യ– യുക്രൈൻ യുദ്ധത്തെതുടർന്ന്‌ എണ്ണവില ഉയർന്നതോടെ ഇറക്കുമതിച്ചെലവും കൂടി. ഈ സ്ഥിതിയിൽ രൂപയുടെ പതനം കൂടുതൽ വഷളാകുമെന്നാണ്‌ കരുതുന്നത്‌. വിലക്കയറ്റത്തോടൊപ്പം ലോകസാഹചര്യങ്ങളും പ്രക്ഷുബ്ധമായി തുടർന്നാൽ ഡോളറിന്‌ 80 രൂപയെന്ന നിലയിൽ എത്തിയാലും അത്ഭുതമില്ലെന്നും സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News