Food: ചോറിനൊപ്പം  കഴിക്കാന്‍ അടിപൊളി കണവ ഫ്രൈ

പലരുടെയും ഇഷ്ടപ്പെട്ട കടല്‍ വിഭവമാണ് ചിലസ്ഥലങ്ങളില്‍ കൂന്തള്‍ എന്നു വിളിക്കുന്ന കണവ. കഴുകാനും വൃത്തിയാക്കിയെടുക്കാനും അല്‍പം പ്രയാസമാണെങ്കിലും വേവിച്ചെടുത്താല്‍ ഏറെ സ്വാദുള്ള ഒന്നാണിത്. കറിവെയ്ക്കുന്നതിലേറെ സ്വാദ് കണവ ഫ്രൈ ചെയ്യുമ്പോഴാണ്.

മുറിച്ച് വൃത്തിയാക്കല്‍ എന്ന വലിയ ജോലി കഴിഞ്ഞാല്‍ കണവ വേവിയ്ക്കുകയെന്നത് വലിയ പാടുള്ള കാര്യമല്ല. വെറും ഉപ്പും മുളകുമിട്ട് വേവിച്ച് വെളിച്ചെണ്ണയൊഴിച്ചാലും വീണ്ടും വീണ്ടും കഴിയ്ക്കാന്‍ തോന്നലുണ്ടാകുമെന്നകാര്യത്തില്‍ സംശയം വേണ്ട.

നഗരങ്ങളിലെയും മറ്റും വലിയ മീന്‍കടകളിലാണെങ്കില്‍ കണവ വെട്ടി വൃത്തിയാക്കിത്തരും.വീട്ടില്‍ കൊണ്ടുവന്ന് അതിന്റെ മഷിയും മറ്റും കഴുകി വൃത്തിയാക്കി വേവിച്ചാല്‍ മാത്രം മതിയാകും.

ആവശ്യമുള്ള സാധനങ്ങള്‍

കണവ – അര കിലോ
2 മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍
3 മുളകുപൊടി- അര ടീസ്പൂണ്‍
4 കുരുമുളകുപൊടി – അര ടീസ്പൂണ്‍
5 ഗരം മസാല – 1 ടീസ്പൂണ്‍
6 വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചത്- 1 ടീസ്പൂണ്‍
7 തേങ്ങാക്കൊത്ത- കാല്‍ക്കപ്പ്
8 ഉപ്പ്- പാകത്തിന്
9 ചുവന്നുള്ളി- പത്ത് അല്ലി അരിഞ്ഞത്
10 വെളിച്ചെണ്ണ- ആവശ്യത്തിന്
11 കറിവേപ്പില- ആവശ്യത്തിന്

തയ്യാറാക്കുന്നവിധം
കണവകണഷങ്ങള്‍ കഴുകി വൃത്തിയാക്കിയശേഷം 2മുതല്‍ 9വരെയുള്ള ചേരുവകള്‍ അല്‍പം വെള്ളം ചേര്‍ത്ത് കുഴച്ച് കഷണങ്ങളില്‍ പുരട്ടി അരമണിക്കൂര്‍ വെയ്ക്കുക.

ചുവടുകട്ടിയുള്ള ഫ്രൈ പാനില്‍ എണ്ണയൊഴിച്ച് അതിലേയ്ക്ക് ഈ കഷണങ്ങളിട്ട് ചെറുതീയില്‍ നാലുമിനിറ്റ് വഴറ്റുക. തുടര്‍ന്ന് മൂടി വച്ച് കഷണങ്ങളില്‍ നിന്നും വെള്ളം പുറത്തുവരുന്നതുവരെ വേവിയ്ക്കുക. പിന്നീട് അടപ്പുമാറ്റി കറിവേപ്പിലയിട്ട് രണ്ട് മിനിറ്റ്കൂടി ഇളക്കി വെള്ളത്തിന്റെ അംശം മാറി വരണ്ടുവരുമ്പോള്‍ വാങ്ങുക.

കണവ വൃത്തിയാക്കുമ്പോള്‍ അതിന്റെ നട്ടെല്ലും തൊലിയുമെല്ലാം കളഞ്ഞശേഷം വിനാഗിരി, ചെറുനാരങ്ങനീര്, മഞ്ഞള്‍പ്പൊടി, ഉപ്പ്് എന്നിവയുടെ മിശ്രിതം ചേര്‍ത്ത് കഴുകിയെടുക്കുക. അല്ലെങ്കില്‍ അതിന്റെ പ്രത്യേക ഗന്ധം വിട്ടുമാറില്ല.

ചോറിനൊപ്പം വിളമ്പാന്‍ നല്ലൊരു സൈഡ് ഡിഷാണ് കണവ ഫ്രൈ. കണവയ്ക്ക് പുരട്ടാന്‍ തയ്യാറാക്കുന്ന മസാലയില്‍ അല്‍പം കശ്മീരി മുളകുപൊടി ചേര്‍ത്താല്‍ ഫ്രൈയ്ക്ക് നല്ല ചുവന്ന നിറം കിട്ടും. കണവ നെടുകെ ചീന്താതെ വട്ടത്തില്‍ വളയങ്ങള്‍ പോലെ മുറിച്ചും ചതരുക്കഷണങ്ങളാക്കിയുമെല്ലാം ഫ്രൈ ചെയ്യാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News