തോറ്റവർ സൃഷ്ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞു കൈ അടിക്കുന്നത്. അമ്പെയ്ത്ത് താരം അതുല്യയുടെ കഥ ഇതിനൊപ്പം ചേർത്ത് വായിക്കാം .യൂണിവേഴ്സിറ്റി തലങ്ങളിൽ മികച്ച വിജയം നേടിയ അതുല്യയ്ക്ക് പക്ഷേ കേരള ഗെയിംസിൽ തിളങ്ങാനായിലെങ്കിലും ആ പോരാട്ടം തുടരുകയാണ്.
വിജയം അത് എല്ലാവരുടെയും സ്വപ്നമാണ് . വിജയ ഗാഥകൾ കേൾക്കാൻ എല്ലാവരും ഇഷ്ടമാണ്. വിജയം ഒരു കൈ പിടി അകലെ വിട്ട് പോകുന്നവർക്കും ഉണ്ട് ഒരു കഥ പറയാൻ. അതുല്യയുടെ ജീവിതം ഒരു പോരാട്ടമാണ്. കേരള ഗെയിംസിൽ കണ്ട ആ പോരാട്ടത്തിന്റെ കഥ കേൾക്കാം…
രാജ്യാന്തര മത്സരങ്ങളിൽ തിളങ്ങിയ ഈ താരത്തിന് ഇനിയും ഏറെ മുന്നോട്ട് പോകാൻ തന്നെയാണ് ആഗ്രഹം എന്നാൽ ജീവിത സാഹചര്യങ്ങൾ അവളെ ചെറുതായെങ്കിലും തളർത്തുന്നുണ്ട്.
ഒരുപക്ഷേ പലപ്പോഴും തോറ്റവർ സൃഷ്ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞത് കൈ അടിക്കുന്നത്. തോൽവികളിൽ ആരും കൈ അടിക്കാർ ഇല്ല. എന്നാൽ കേരള ഗെയിംസ് അവസാനിക്കുമ്പോൾ ജയിച്ചവരുടെ കഥകൾ മാത്രമാണ് ഉച്ചത്തിൽ കേട്ടതെങ്കിലും അതുല്യ എന്ന ഈ പെൺകുട്ടി പ്രതിസന്ധികളോട് പോരാടാൻ ഈ കാണിച്ച മനസ്സിനാണ് സല്യൂട്ട് കൊടുക്കേണ്ടത്. വെറും സല്യൂട്ട് അല്ല ഒരു വലിയ ബിഗ് സല്യൂട്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.