കണ്ണൂര്‍ അയ്യന്‍കുന്നില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെടിയേറ്റു. ചരളിലെ കുറ്റിക്കാട്ട് തങ്കച്ചനാണ് വെടിയേറ്റത്. അയല്‍വാസിയായ കൂറ്റനാല്‍ സണ്ണി പോലീസ് കസ്റ്റഡിയില്‍. എയര്‍ഗണ്ണുകൊണ്ടാണ് വെടിവച്ചത്. നെഞ്ചിന് വെടിയേറ്റ തങ്കച്ചന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍.
Alapuzha: മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു
ആലപ്പുഴ പൊലീസ് ക്വാട്ടേഴ്സിൽ രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. സിവിൽ പൊലീസ് ഓഫീസർ റെനീസിൻ്റെ ഭാര്യ നജ്മൽ ,മക്കളായ ടിപ്പു സുൽത്താൻ, മലാല എന്നിവരണ് മരിച്ചത്.ആലപ്പുഴ കുന്നുംപുറത്തുള്ള എ ആർ ക്യാമ്പിലെ പൊലീസ് ക്വാട്ടേഴ്സി ലാ ണ് റെനീസും കുടുംബവും താമസിക്കുന്നത്.
വണ്ടാനം മെഡിക്കൽ കോളേജ് ഔട്ട് പോസ്റ്റിലാണ് റനീസ് ജോലി നോക്കുന്നത്.ഇന്നലെ രാത്രി എട്ടുമണിക്ക് ജോലിക്ക് പോയ റെനീസ് ഇന്ന് രാവിലെ തിരികെ എത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം നജ്മൽ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഒന്നരവയസുള്ള മലാലയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം ടിപ്പു സുൽത്താനെ ഷാൾ മുറുക്കി ശ്വാസം മുട്ടിക്കുകയായിരുന്നു. അസ്വഭാവിക മരണത്തിന് കേസ് എടുത്തതായി ആലപ്പുഴ എസ് പി ജി ജയദേവ് പറഞ്ഞു
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.