Pandit shiv kumar sharma; സന്തൂറിനെ ജനകീയമാക്കിയ സംഗീതജ്ഞൻ പണ്ഡിറ്റ് ശിവ്കുമാർ ശർമ അന്തരിച്ചു

ഇതിഹാസ സംഗീതഞ്ജൻ പണ്ഡിറ്റ് ശിവ്കുമാർ ശർമ അന്തരിച്ചു. 84 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. സന്തൂറിനെ ജനകീയമാക്കിയ കലാകാരനാണ് ജമ്മു സ്വദേശിയായ ശിവ്കുമാർ.

പ്രശസ്ത സംഗീതഞ്ജനായ ഉമ ദത്തശർമ്മയുടെ മകനായ ശിവ്കുമാർ അഞ്ചാം വയസ്സു മുതൽ അച്ഛനിൽ നിന്നും ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചുതുടങ്ങി. സന്തൂറിന്റെ ബാലപാഠങ്ങൾ മകന് പറഞ്ഞുകൊടുത്തതും ഉമ ദത്തശർമ്മയായിരുന്നു. സന്തൂർ എന്ന ഉപകരണത്തിൽ ഗാഢമായി ഗവേഷണം നടത്തിയ ഉമാദത്ത് തന്റെ മകനാവണം ആ ഉപകരണത്തിൽ ഇന്ത്യൻ ശാസ്ത്രീയസംഗീതം ആദ്യമായി വായിക്കുന്നതെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ശിവ്കുമാർ പതിമൂന്നാം വയസ്സിൽ സന്തൂർ അഭ്യസിച്ചുതുടങ്ങുന്നത്. 1965ൽ തന്റെ പിതാവിന്റെ സ്വപ്നം സഫലമാക്കി കൊണ്ട് ശിവകുമാർ മുംബൈയിൽ ആദ്യമായി കച്ചേരി നടത്തി.

ഹരിപ്രസാദ് ചൗരസ്യയ്ക്കൊപ്പം ചേർന്ന് ശിവ്കുമാർ നിരവധി ഹിന്ദി ചിത്രങ്ങൾക്കു വേണ്ടി മ്യൂസിക് ഒരുക്കി. സിൽസിലയായിരുന്നു ഈ കൂട്ടുക്കെട്ടിൽ പിറന്ന ആദ്യചിത്രം. ഫാസ്‌ലെ, ചാന്ദ്നി, ലംഹെ, ധർ എന്നീ ഹിറ്റ് ചിത്രങ്ങൾ ശിവ്- ഹരി കൂട്ടുകെട്ടിൽ പിറന്നവയാണ്.

മനോരമയാണ് ശിവ്കുമാറിന്റെ ഭാര്യ. രണ്ടു മക്കളാണ് ഈ ദമ്പതികൾക്ക്. മകൻ രാഹുലും സന്തൂർ കലാകാരനാണ്. 1996 മുതൽ അച്ഛനൊപ്പം രാഹുലും ഒരുമിച്ചു കച്ചേരി നടത്തി തുടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here