ജോലിക്കിടെ തല ലിഫ്റ്റിനിടയിൽ കുടുങ്ങി മധ്യവയസ്കൻനു
ദാരുണാന്ത്യം . നേമം സ്വദേശി സതീഷ് കുമാറാണ് ജോലിക്കിടെ അപകടത്തിൽ മരിച്ചത്. തിരുവനന്തപുരം അമ്പലമുക്കിലെ എസ് കെ പി സാനിറ്ററി സ്റ്റോറിലെ ജീവനക്കാരനായ സതീഷ് കുമാറാണ് സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ലിഫ്റ്റിൽ തല കുടുങ്ങി മരിച്ചത്.
ഫയർഫോഴ്‌സ് എത്തി സതീഷിനെ ലിഫ്റ്റിൽ നിന്നും പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ സതീഷിനെ പേരൂർക്കട ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തും മുൻപു മരണം സംഭവിച്ചിരുന്നെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നേമം സ്വദേശിയായ സതീഷ് കുമാർ വർഷങ്ങളായി ഇതേ കടയിലെ ജീവനക്കാരനായിരുന്നു.
Kannur: കണ്ണൂര്‍ അയ്യന്‍കുന്നില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെടിയേറ്റു
കണ്ണൂര്‍ അയ്യന്‍കുന്നില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെടിയേറ്റു. ചരളിലെ കുറ്റിക്കാട്ട് തങ്കച്ചനാണ് വെടിയേറ്റത്. അയല്‍വാസിയായ കൂറ്റനാല്‍ സണ്ണി പോലീസ് കസ്റ്റഡിയില്‍. എയര്‍ഗണ്ണുകൊണ്ടാണ് വെടിവച്ചത്. നെഞ്ചിന് വെടിയേറ്റ തങ്കച്ചന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.