Shaheenbagh: ഷെഹീന്‍ബാഗില്‍ ഒഴിപ്പിക്കല്‍ നടപടികളുമായി ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

ഒഴിപ്പിക്കല്‍ നടപടി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചതോടെ, ഷഹീന്‍ ബാഗില്‍ പൊളിക്കാന്‍ നടപടിയിലേക്ക് കടന്ന് മുനിസിപ്പല്‍ കോര്‍പറേഷന്‍. ഒരു മത വിഭാഗത്തെ മാത്രം ലക്ഷ്യം വച്ചു കൊണ്ടുള്ള ഒഴിപ്പിക്കലാണ് നടക്കുന്നതെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് മുനിസിപ്പല്‍ കോര്‍പറേഷന്റെ നടപടി. പൊളിക്കല്‍ നടപടി  സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് ഷഹീന്‍ ബാഗില്‍ പൊളിക്കല്‍ നടപടി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ വീണ്ടും ആരംഭിച്ചത്.

ഷഹീന്‍ ബാഗിലെ ന്യൂ ഫ്രണ്ട്സ് കോളനിയില്‍ ബുള്‍ഡൊസറുകളെത്തി റോഡരികില്‍ ഉള്ള കടകള്‍, കെട്ടിടങ്ങള്‍ ഒക്കെ പൊളിച്ചു ..ഷഹീന്‍ ബാഗിലെ 9 പ്രദേശങ്ങളില്‍ ഇന്ന് ഒഴിപ്പിക്കല്‍ നടക്കും. ഒരു മത വിഭാഗത്തെ മാത്രം ലക്ഷ്യം വച്ചു കൊണ്ടുള്ള ഒഴിപ്പിക്കല്‍ ആണെന്ന ആരോപണം നിലനില്‍ക്കെയാണ് മുനിസിപ്പല്‍ കോര്‍പറേഷന്‍ നടപടി തുടരുന്നത്.

അതിനിടെഷഹീന്‍ ബാഗ് കയ്യേറ്റമൊഴിപ്പിക്കലില്‍ രാഷ്ട്രീയ പോര് ശക്തമാകുകയാണ് . കഴിഞ്ഞ ദിവസം ഒഴിപ്പിക്കല്‍ നടപടികള്‍ തടസപ്പെടുത്തിയെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമ്മാനത്തുള ഖാനെയും പ്രവര്‍ത്തകരെയും പ്രതികളാക്കി ദില്ലി പൊലീസ് കേസെടുത്തു. സൗത്ത് ദില്ലി മുനിസിപ്പല്‍ കോര്‍പറേഷന്റെ പരാതിയെ തുടര്‍ന്നാണ് കേസ്.

പൗരത്വ നിയമത്തിനെതിരായ വന്‍ പ്രതിഷേധത്തിന്റെ കേന്ദ്രമായ ഷഹീന്‍ ബാഗില്‍ ഇന്നലെയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന്‌ന് ഒഴിപ്പിക്കല്‍ നടപടികള്‍ അവസാനിപ്പിച്ച് കഴിഞ്ഞ ദിവസം മുനിസിപ്പല്‍ കോര്‍പറേഷന്‍ പിന്‍വാങ്ങിയിരുന്നു…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News