Whatsapp: വാട്‌സ്ആപ്പില്‍ ഇനി 2ജിബി ഫയല്‍ അയക്കാം, ഗ്രൂപ്പില്‍ 512 പേരെയും ചേര്‍ക്കാം

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ട് പുത്തന്‍ ഫീച്ചറുകളുമായി വാട്ട്‌സ്ആപ്പ് രംഗത്തെത്തിയിരിക്കുകയാണ്. മെസേജുകള്‍ക്ക് ഇമോജി ഉപയോഗിച്ചുള്ള പ്രതികരണങ്ങള്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ പ്രാബല്യത്തില്‍ വരും. ഇനി മുതല്‍ 2 ജിബി വരെയുള്ള ഫയലുകള്‍ അയയ്ക്കുവാനും 512 അംഗങ്ങളെ ഒറ്റ ഗ്രൂപ്പില്‍ ചേര്‍ക്കുവാനും സാധിക്കും.

സമൂഹമാധ്യമങ്ങളിലെ പ്രമുഖനായ വാട്‌സാപ് ഉപയോക്താക്കള്‍ക്കായി നിരവധി ഫീച്ചറുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഉപയോക്താക്കള്‍ ഏറെ കാലമായി കാത്തിരുന്ന ഫീച്ചറുകളാണ് ഇപ്പോള്‍ വാട്‌സാപ് അവതരി്പ്പിച്ചിരിക്കുന്നത്. ഓരോ സന്ദേശങ്ങള്‍ക്കും ഇമോജികള്‍, സന്ദേശത്തിനുള്ളില്‍ പ്രതികരിക്കാവുന്ന ഇമോജി റിയാക്ഷന്‍സ് എന്നിവ നിലവില്‍ വരും. ഒരു വാട്‌സാപ് ഗ്രൂപ്പില്‍ 512 അംഗങ്ങളെ അംഗങ്ങളാക്കാം.

നിലവില്‍ അത് 256 പേരായിരുന്നു. ഗ്രൂപ്പിലെ സന്ദേശങ്ങള്‍ അഡ്മിനു ഡിലീറ്റ് ചെയ്യാന്‍ സാധിക്കും. 2 ജിബി വരെ വലിപ്പമുള്ള ഫയലുകള്‍ ഒറ്റത്തവണയായി അയയ്ക്കാം. നിലവില്‍ 100 എംബി വരെയുള്ള ഫയലുകള്‍ മാത്രമാണ് അയയ്്ക്കാന്‍ സാധിക്കുക. വോയിസ് കോളില്‍ 8 പേരെ ചേര്‍ക്കാവുന്നിടത്ത് 32 പേരെ വരെ ഇനി മുതല്‍ ചേര്‍ക്കാം. 32 പേരില്‍ കൂടുതലുള്ള കോളുകള്‍ക്ക് നിലവില്ുള്ള ഗ്രൂപ്പ് കോള്‍ സംവിധാനം തന്നെ ഉപയോഗിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News