Kudumbasree: കുടുംബശ്രീയുടെ ഹോട്ടൽ പൊളിച്ച കണ്ണൂർ കോർപ്പറേഷനെതിരെ എൽഡിഎഫ്  നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

കുടുംബശ്രീയുടെ ഹോട്ടൽ പൊളിച്ച കണ്ണൂർ കോർപ്പറേഷനെതിരെ എൽ ഡി എഫ്  നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.പകരം സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.ഏഴ് വനിതകളുടെ ജീവനോപാധി ഇല്ലാതാക്കിയ മനുഷ്യത്വവിരുദ്ധമായ നിലപാടാണ് മേയറുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.

കണ്ണൂർ കോർപ്പറേഷൻ ഓഫീസിലേക്ക് നടന്ന ബഹുജന മാർച്ചിൽ പ്രതിഷേധം ഇരമ്പി.കെ എസ് ആർ ടി സി ബസ് സ്റ്റാന്റിനു സമീപത്ത് നിന്നും ആരംഭിച്ച മാർച്ച് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു.തുടർന്ന് എൽ ഡി എഫ് പ്രവർത്തകർ ധർണ്ണ സമരം നടത്തി.മാർച്ചും ധർണ്ണയും സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. എൽ ഡിഎഫ് ഘടകകക്ഷി നേതാക്കൾ സംസാരിച്ചു.

കോർപ്പറേഷൻ ഓഫീസ് കോമ്പൗണ്ടിൽ ഹോട്ടലിന് സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.പുതിയ കെട്ടിടം പണിയുമ്പോൾ കുടുംബശ്രീ ഹോട്ടലിന് സ്ഥലം അനുവദിക്കുമെന്ന് മേയർ ഉറപ്പ് നൽകണമെന്നും എൽ ഡി എഫ് ആവശ്യപ്പെട്ടു. കോർപ്പറേഷനെതിരെ കുടുംബശ്രീ നേതൃത്വത്തിൽ അനിശ്ചിത കാല ധർണ്ണ സമരം തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News