Food Safety: സംസ്ഥാനത്തെ ഭക്ഷണശാലകളില്‍ ഫുഡ് സേഫ്റ്റി എന്‍ഫോഴ്സ്മെന്റിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ തുടരുന്നു

സംസ്ഥാനത്തെ ഭക്ഷണശാലകളില്‍ ഫുഡ് സേഫ്റ്റി എന്‍ഫോഴ്സ്മെന്റിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ ഇന്നും തുടരുകയാണ്. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും ചെയ്തു. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ മായമില്ലാത്ത നടപടി സ്വീകരിക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം.

ആരോഗ്യ- ഭക്ഷ്യ സുരക്ഷ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, സംയുക്തമായി നടത്തുന്ന പരിശോധനയില്‍ ഭക്ഷ്യ വസ്തുക്കള്‍, ലൈസന്‍സ്, രജിസ്ട്രേഷന്‍ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. തിരുവനന്തപുരം നെടുമങ്ങാടില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച ഒരു ഹോട്ടലും 2 ബേക്കറിയും അടച്ച് പൂട്ടി.

വിതുര ചന്തമുക്കിലെ റഹീം ഫാസ്റ്റ് ഫൂഡ് ഹോട്ടലും ആന്‍സ് ബേക്കറിയും ജ്യൂസി കാഫെയുമാണ് ഫുഡ് സേഫ്റ്റി ലൈസന്‍സ് ഇല്ലാത്തതിനാല്‍ അടച്ചു പൂട്ടിയത്. വൃത്തിഹീന മായി പ്രവര്‍ത്തിച്ച നിരവധി ഹോട്ടലുകള്‍ക്ക് നോട്ടീസും നല്‍കി. അതോടൊപ്പം ആരോഗ്യ പ്രവര്‍ത്തകരുടെ നേതിര്‍ത്വത്തില്‍ തിരുവനന്തപുരം കാരക്കോണത് 100 കിലോയോളം വരുന്ന അഴുകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News