Punjab: പഞ്ചാബ് മൊഹാലിയില്‍ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ഓഫീസില്‍ സ്‌ഫോടനം

പഞ്ചാബ് മൊഹാലിയില്‍ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ഓഫീസില്‍ സ്‌ഫോടനം . റോക്കറ്റ് ലോഞ്ചര്‍ ഉപയോഗിച്ചുള്ള ഗ്രേനേഡ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം നടന്നത്. ഇന്നലെ രാത്രിയാണ് മൊഹാലിയിലെ രഹസ്യാന്വേഷണ വിഭാഗം ഓഫീസിനു നേര്‍ക്ക് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് ആക്രമണം ഉണ്ടായത്.

സ്‌ഫോടനത്തില്‍ ഓഫീസിന് സാരമായ കേടുപാടുകളുണ്ടായി. ആര്‍ക്കും പരിക്കില്ല. സംഭവുമായി ബന്ധപ്പെട്ടു 11 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിന്റെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനായി എന്‍ഐഎ പ്രത്യേക സംഘത്തെ പഞ്ചാബിലേക്ക് അയച്ചു. ഇന്റലിജന്‍സ് ആസ്ഥാനത്തുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ആറ് മാസത്തിനിടെ പഞ്ചാബ് സുരക്ഷാ സ്ഥാപനങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണ് ഇത്.കഴിഞ്ഞ ദിവസം ഹരിയനയിലെ കര്‍ണാലില്‍ നിന്ന 4 ഭീകരരെ അറസ്റ്റ് ചെയ്തിരുന്നു. പാകിസ്ഥാനില്‍ നിന്നും ഡ്രോണ്‍ മാര്‍ഗം എത്തിച്ച സ്‌ഫോടക വസ്തകളും പിടിച്ചു എടുത്തിട് ഉണ്ട്.സ്‌ഫോടനത്തിന് പിന്നില്‍ പാക് ഭീകരസംഘടനകള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News