മെഡിക്കൽ സ്റ്റോറിൽ മോഷണം നടത്തിയ കള്ളൻ സിസിടിവിയിൽ കുടുങ്ങി

മെഡിക്കൽ സ്റ്റോറിൽ ( Medical Store )  മോഷണം ( Theft ) നടത്തിയ കള്ളൻ സിസിടിവിയിൽ (CCTV ) കുടുങ്ങി. തൊടുപുഴ മങ്ങാട്ടുകവലയിലെ മെഡിക്കൽ സ്റ്റോറിലാണ് കഴിഞ്ഞ ദിവസം രാത്രി മുഖം മറച്ചെത്തിയ കള്ളൻ 35000 രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞത്.

പുലർച്ചെ രണ്ടരയോടെ എത്തിയ മോഷ്ടാവ് ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തു കയറി. തുടർന്ന് കടയ്ക്കുള്ളിലെ മേശയിൽ നിന്നാണ് പണം കവർന്നത്. കണ്ണ് മാത്രം കാണും വിധം മുഖം മറച്ചാണ് മോഷ്ടാവ് എത്തിയത്.

എന്നാൽ കടയ്ക്കുള്ളിലെ സിസിടിവിയിൽ മോഷ്ടാവ് കുടുങ്ങുകയായിരുന്നു. കടയ്ക്ക് ഉള്ളിലേക്ക് കയറുന്നതും പണം എടുക്കുന്നതുമെല്ലാം സിസിടിവിയിൽ വ്യക്തമാണ്. സംഭവത്തിൽ മെഡിക്കൽ സ്റ്റോർ ഉടമ പോലീസിൽ പരാതി നൽകി. തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News