ന്യൂസിലന്റില്‍ നിന്നുളള ആദ്യമലയാള സിനിമ ‘പപ്പ’; ആദ്യപ്രദര്‍ശനം തിരുവനന്തപുരത്ത്

ന്യൂസിലന്റില്‍ പൂര്‍ണ്ണമായും ചിത്രീകരിച്ച മലയാള സിനിമ ‘പപ്പ’യുടെ ആദ്യപ്രദര്‍ശനം തിരുവനന്തപുരത്ത് നടന്നു. സംവിധായകനും താരങ്ങളും സാങ്കേതികപ്രവര്‍ത്തകരില്‍ നല്ലൊരുപങ്കും ന്യൂസിലണ്ടില്‍ താമസിക്കുന്ന മലയാളികള്‍. അച്ഛന്‍,മകള്‍ ബന്ധത്തിന്റെ നവീനവും ധീരവുമായ നിരീക്ഷണമാണ് പപ്പയുടെ പ്രമേയം. മകളുടെ വളര്‍ച്ചയില്‍ അച്ഛന്റെ സ്‌നേഹപ്രകടനം പരിമിതപ്പെടേണ്ടിവരുമ്പോഴുണ്ടാകുന്ന കുടുംബാംന്തരീക്ഷത്തിലെ തെറ്റിദ്ധാരണകളാണ് കഥാഗതിയെ നിയന്ത്രിക്കുന്നത്.

നിരവധി ഷോര്‍ട്ട് ഫിലിമുകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനായ ഷിബു ആന്‍ഡ്രൂസാണ് സംവിധായകന്‍. കഥയും ഛായാഗ്രഹണവും അദ്ദേഹംതന്നെ നിര്‍വ്വഹിച്ചു. ഗോള്‍ഡന്‍ ഏജ് ഫിലിംസിനും വിന്‍വിന്‍ എന്റര്‍ടെയ്ന്‍മെന്റിനുംവേണ്ടി വിനേഷ്‌കുമാര്‍ മഹേശ്വേരനാണ് നിര്‍മ്മാണം. ന്യൂസിലണ്ടിലെ വശ്യമായ പ്രകൃതിഭംഗിക്കൊപ്പം അവിടുത്തെ സാമൂഹ്യ സുരക്ഷാക്രമവും പപ്പയുടെ പ്രമേയഘടനയില്‍ ഉള്‍പ്പെടുന്നുണ്ട്.

അനില്‍ ആന്റോ എന്ന ശ്രദ്ധേയനായ യുവനടനാണ് നായകന്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സെക്കന്‍ഡ്‌ഷോ, മമ്മൂട്ടിചിത്രമായ ഇമ്മാനുവേല്‍, ആര്‍. ജെ. മഡോണ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയവേഷം ചെയ്ത അനില്‍ ആന്റോ ഭാവി വാഗ്ദാനമാണെന്ന് പപ്പയിലെ നായകവേഷത്തിലൂടെ തെളിയിക്കുന്നു. തിരക്കഥ, സംഭാഷണം അരുന്ധതി നായര്‍, സംഗീതം ജയേഷ് സ്റ്റീഫന്‍, ഗാനങ്ങള്‍ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ഗായകര്‍ നരേഷ് ഐയ്യര്‍, സിതാര കൃഷ്ണകുമാര്‍, നൈഗ സാനു, എഡിറ്റര്‍ നോബിന്‍ തോമസ്, ഷാരോള്‍, വിനോഷ്‌കുമാര്‍, നൈഗ സാനു എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News