Supreme Court: രാജ്യദ്രോഹ കുറ്റത്തിനുള്ള 124 എ വകുപ്പ് മരവിപ്പിച്ചുകൂടേ എന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി

രാജ്യദ്രോഹ കുറ്റത്തിനുള്ള 124 എ വകുപ്പ് മരവിപ്പിച്ചുകൂടേ എന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. ഈ വകുപ്പ് പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെടണം. നിലവിലുള്ളതും ഭാവിയിലെ കേസുകളുടെ കാര്യത്തിലും നാളെ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

രാജ്യദ്രോഹ കുറ്റം ചുമത്തുന്നതിനുള്ള 124 എ വകുപ്പിലെ വ്യവസ്ഥകള്‍ പുനഃപരിശോധിക്കുമെന്ന കേന്ദ്ര നിലപാട് സുപ്രീംകോടതി അംഗീകരിച്ചു. അതിനായി എത്ര സമയം വേണമെന്ന ചോദ്യത്തിന് കൃത്യമായ മറുപടി കേന്ദ്രം നല്‍കിയില്ല. കൂടുതല്‍ സമയം നല്‍കാനാകില്ലെന്നായിരുന്നു കോടതിയുടെ മറുപടി.

നിയമത്തിലെ വ്യവസ്ഥകള്‍ പുനഃപരിശോധിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയ സാഹചര്യത്തില്‍ കേസില്‍ അന്തിമവാദം കേള്‍ക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. അതേസമയം. നിയമം ദുരുപയോഗം ചെയ്യുന്നതില്‍ ആശങ്കയുണ്ട്.. ഈ രീതിയില്‍ മുന്നോട്ടുപോകാനാകില്ല. 124 എ പ്രകാരം കേസെടുക്കരുതെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടുകൂടേ എന്നും നിയമം മരവിപ്പിച്ചൂകൂടേ എന്നും കോടതി ചോദിച്ചു.

നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളിലും ഇനി വരാനിരിക്കുന്ന കേസുകളിലും എന്താണ് നിലപാട് എന്ന് കേന്ദ്രം വ്യക്തമാക്കണം. അതിന് നാളെ വരെ കേന്ദ്ര സര്‍ക്കാരിന് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അദ്ധ്യക്ഷനായ ബെഞ്ച് സമയം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here