മതവിദ്വേഷ പ്രസംഗം നടത്തിയതിന് പി സി ജോര്‍ജ്ജിനെതിരെ ( P C George ) വീണ്ടും കേസ്. കൊച്ചി ( Kochi ) വെണ്ണലയിലെ ക്ഷേത്രത്തില്‍വെച്ച് തിങ്കളാഴ്ച നടത്തിയ പ്രസംഗത്തെത്തുടര്‍ന്നാണ് പാലാരിവട്ടം പോലീസ് കേസെടുത്തത്. തിരുവനന്തപുരത്ത് ഹിന്ദു മഹാസമ്മേളനത്തില്‍വെച്ച് മതവിദ്വേഷ പ്രസംഗം നടത്തിയ പി സി ജോര്‍ജ്ജിനെ ഫോര്‍ട്ട് പോലീസ് നേരത്തെ കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു.
വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ വെച്ചായിരുന്നു പി സി ജോര്‍ജ്ജ് വീണ്ടും മതവിദ്വേഷപ്രസംഗം നടത്തിയത്.വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തില്‍ പി സി ജോര്‍ജ്ജ് സംസാരിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പോലീസ് കേസെടുത്തത്.
മതസ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചതിന് 153 എ,295 വകുപ്പുകള്‍ പ്രകാരമാണ് പാലാരിവട്ടം പോലീസ് കേസെടുത്തിരിക്കുന്നത്. നേരത്തെ തിരുവനന്തപുരത്ത് ഹിന്ദുമഹാസമ്മേളനത്തില്‍ നടത്തിയ മതവിദ്വേഷ പ്രസംഗത്തിന് പി സി ജോര്‍ജ്ജിനെതിരെ ഫോര്‍ട്ട് പോലീസ് കേസെടുക്കുകയും പിന്നീട് അറസ്റ്റും ചെയ്തിരുന്നു.
എന്നാല്‍ കോടതി ജാമ്യമനുവദിക്കുകയായിരുന്നു.ആ കേസില്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്റെ അപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് പി സി ജോര്‍ജ്ജിനെതിരെ വീണ്ടും കേസെടുത്തിരിക്കുന്നത്.
P C George : പി സി ജോര്‍ജ്ജിന് ഇരട്ടപ്പൂട്ട്; ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്
പി സി ജോര്‍ജ്ജിന് ( P C George ) ഇരട്ടപ്പൂട്ടുമായി സര്‍ക്കാര്‍. വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജിന്റ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്കും , വിചാരണ കോടതിയിലേക്കും നീങ്ങുന്നു. പി സിജോര്‍ജ്ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന് കാട്ടി വിചാരണ കോടതിയിലും , ജാമ്യം നല്‍കിയ കോടതി ഉത്തരവില്‍ അപാകത ഉണ്ടെന്ന് കാട്ടി ഹൈക്കോടതിയിലും ആവും അപ്പീല്‍ സമര്‍പ്പിക്കുക.
പി സി ജോര്‍ജ്ജിന് ജാമ്യം നല്‍കിയ കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതോടെയാണ് ജാമ്യം നല്‍കിയ കോടതിക്ക് എതിരെ കൂടി അപ്പീല്‍ സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന്‍ തീരുമാനിച്ചത്. ജാമ്യം നല്‍കിയ കോടതി ഉത്തരവില്‍ നിരവധി പാകപിഴവ് ഉണ്ടെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കണ്ടെത്തിയിരുന്നു. നിരവധി അസുഖങ്ങള്‍ ഉള്ള ആളാണ് പി സി ജോര്‍ജ്ജ് എന്നും , മുന്‍ എംഎല്‍എ ആയതിനാല്‍ ഒളിവില്‍ പോകില്ലെന്നും കോടതി വിലയിരുത്തി.
ഒപ്പം സിആര്‍പി,സി 41 പ്രകാരം അറസ്റ്റിന്റെ നടപടി ക്രമങ്ങള്‍ പോലീസ് പാലിച്ചില്ലെന്നും ആണ് കോടതി ഉത്തരവില്‍ പറയുന്നു . എന്നാല്‍ ജാമ്യ അപേക്ഷയുടെ പുറത്ത് എഴുതിയ ചില ഭാഗങ്ങള്‍ പേപ്പര്‍ വെച്ച് മറച്ച് ആണ് ഇന്ന് സാക്ഷപ്പെടുത്തിയ വിധി പകര്‍പ്പ് കോടതി നല്‍കിയത്. ഇത് കൂടി കണക്കിലെടുത്ത് ആണ് വിചാരണ കോടതി നടപടിയെ കൂടി ഹൈക്കോടതിയില്‍ ചോദ്യം ചെയ്യല്‍ സര്‍ക്കാര്‍ ഒരുക്കുന്നത്.
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മുഖാന്തിരം ഹൈക്കോടതിയില്‍ നാളെ തന്നെ സര്‍ക്കാര്‍ അപ്പീല്‍ ഫയല്‍ ചെയ്യും
ഒപ്പം ജാമ്യ വ്യവസ്ഥ ലംഘിച്ച പി സി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കാന്‍ മജിസ്‌ട്രേറ്റ് കോടതിയിലും അപേക്ഷ നല്‍കും. അതിനിടെ കേസിന്റെ അന്വേഷണ ചുമതല മുതിര്‍ന്ന ഉദ്യോഗസ്ഥന് സര്‍ക്കാര്‍ കൈമാറി .ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ എസ്. ഷാജി അന്വേഷണം ഏറ്റെടുത്തു .
നേരത്തെ ഫോര്‍ട്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ , കേസിന്റെ ഏകോപനത്തിന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആവും നല്ലത് എന്ന വിലയിരുത്തലില്‍ ആണ് അന്വേഷണം അസിസ്റ്റന്റ് കമ്മീഷണര്‍ ഏറ്റെടുത്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.