Thrissur Pooram: പൂരപ്പെരുമയില്‍ പൂരനഗരി; തൃശൂരിലേക്ക് ഒ‍ഴുകിയെത്തിയത് ജനസാഗരം

ഇത്തവണത്തെ പൂരവും ( Thrissur Pooram)  ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷമെത്തിയ പൂരപ്രേമികളുടെമഹാ സാഗരത്തിനാണ് നഗരം സാക്ഷ്യം വഹിച്ചത്. പഞ്ചവാദ്യ അകംപടിയോടെയെത്തിയ മംത്തിൽ വരവ് പൂര പ്രേമികളെ ആവേശത്തിലാഴ്ത്തി.

രണ്ട് വർഷത്തെ ഇടവേള കഴിഞ്ഞു നടക്കുന്ന പൂരം  കാണാൻ പതിവിൽ കവിഞ്ഞ ജനസജയമാണ് പൂര നഗരിയിലേക്കെത്തിയത്. മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും കുടമാറ്റവുമെല്ലാം ആൾക്കൂട്ടം കൊണ്ടും ശ്രദ്ധയാകർഷിച്ചു.  പതിനൊന്നരയോടെയാണ് ബ്രഹ്മസ്വം മOത്തിൽ നിന്ന് നെറ്റിപട്ടവുമായി വടക്കുംനാഥനിലേക്ക് തിരുവമ്പാടി പുറപ്പെട്ടത്.

തിരുവമ്പാടി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ കൃഷ്ണനാണെങ്കിലും ഉപദേവതയായ ഭഗവതിയാണ് പൂരത്തിനു വരുന്നത്. ആളും ആർപ്പുവിളികളും കൊണ്ട് വരുന്ന വഴി തിങ്ങിനിറഞ്ഞു. തുടക്കത്തിൽ പഞ്ചവാദ്യം കൊട്ടിയാണ് പൂരം വരിക.

കോങ്ങാട് മധുവിൻ്റെ നേതൃത്വത്തിലായിരുന്നു പഞ്ചവാദ്യം . കഴിഞ്ഞ രണ്ട് വർഷവും തൃശൂർ പൂരം ഉണ്ടായിരുന്നില്ല. എന്നാൽ ഇക്കുറി അതിൻ്റെ ക്ഷീണം തൃശുരു കാർ മാറ്റി. ആവേശത്തോടെയായിരുന്നു ഓരോ പൂരപ്രേമിയും പൂര നഗരിയിലേക്കെത്തിയത്.

Thrissur Pooram; തൃശൂരിൽ പൂരാവേശം; ഇന്ന് തൃശൂർ പൂരം

ശക്തന്‍റെ തട്ടകമിന്ന് പൂരാവേശത്തില്‍. ഇന്ന് പാറമേക്കാവിലെയും തിരുവമ്പാടിയുടെയും ഗജരാജന്മാർ വടക്കുംനാഥന് മുന്നിലെത്തും. തൃശൂർ പൂരത്തിൻ്റെ ഘടകപൂരമായ കണിമംഗലം ശാസ്താവ് പുറപ്പെട്ടു.

പൂരത്തിനെത്തുന്നുന്ന ആദ്യ ഘടകപൂരമാണ് കണിമംഗലം ശാസ്താവ്. തെക്കേ ഗോപുരനടവഴിയാണ് കണിമംഗലം ശാസ്താവ് വടക്കുംനാഥ സന്നിയിലേക്കെത്തും. ഇത്തവണ കൊവിഡ് നിയന്ത്രണങ്ങളില്ലാതെയാണ് വിപുലമായാണ് പൂരം ചടങ്ങുകൾ.

കാഴ്ചക്കാരുടെ എണ്ണം കൂടുമെന്ന വിലയിരുത്തലിൽ നഗരത്തില്‍ നാലായിരം പൊലീസുകാരെ വിന്യസിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പനമുക്കംന്പള്ളിയും, ചെന്പൂക്കാവും, കാരമുക്കും, ലാലൂരും, ചൂരക്കോട്ട് കാവും, അയ്യന്തോളും ഏറ്റവും ഒടുവില്‍ നെയ്തലക്കാവും വടക്കുന്നാഥ സന്നിധിയിലെത്തും.

പതിനൊന്നരയോടെ മഠത്തില്‍ വരവ് പഞ്ചവാദ്യം നടക്കും. രണ്ടുമണിയ്ക്കാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. നാലരയോടെ തിരുവന്പാടിയും പാറമേക്കാവും തെക്കോട്ടിറങ്ങും. അഞ്ചുമണിയ്ക്കാണ് ചരിത്ര പ്രസിദ്ധമായ കുടമാറ്റം.

ഇക്കുറി തൃശൂര്‍ പൂരത്തിന് വിപുലമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ ആര്‍. ആദിത്യ പറഞ്ഞു. നാലായിരം പൊലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. നഗരം മുഴുവനും ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തിയതായും കമ്മീഷ്ണര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel