അതിർത്തി തർക്കം; വെട്ടേറ്റ് 48-കാരൻ കൊല്ലപ്പെട്ടു

തുറവൂരിൽ(thuravoor) അതിർത്തി തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ വെട്ടേറ്റ് 48കാരൻ കൊല്ലപ്പെട്ടു (murder). തുറവൂർ പുത്തൻതറ കിഴക്കേ നികർത്ത് സോണി ലോറൻസ്(48) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേർ പിടിയിലായെന്ന് സൂചനയുണ്ട്. ആക്രമണത്തിൽ സോണിയുടെ മക്കൾക്കും പരിക്കേറ്റിട്ടുണ്ട്.

ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. സോണിയും അയൽവാസിയും തമ്മിൽ വഴിയുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് സോണിയുടെ വീട്ടിൽ ഇരു കുടുംബങ്ങളും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് സോണി ലോറൻസിനെ ഇവർ മർദ്ദിച്ചു.

സോണി മടങ്ങിയതിന് പിന്നാലെ സോണിയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കി. വാക്കുതർക്കത്തിനിടെ തെങ്ങുകയറാൻ ഉപയോഗിക്കുന്ന കത്തിയെടുത്ത് സോണിയെ വെട്ടുകയായിരുന്നു. വെട്ടേറ്റ സോണിയെ അടുത്തുള്ള തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

സോണിയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവുമായി ബന്ധപ്പെട്ട് കുത്തിയതോട് പൊലീസ് കേസെടുത്തു. മൂന്ന് പേർ പിടിയിലായെന്നാണ് സൂചന. ഭാര്യ: ഗിരിജ. മക്കൾ: അശ്വിൻ, ആൻ്റണി അഭിജിത്ത്, അഭിഷേക്, മുന്ന.

ഭർത്താവിന്റെ വീട്ടിൽ ശുചിമുറിയില്ല; മനംനൊന്ത് നവവധു ജീവനൊടുക്കി

ഭർത്താവിന്റെ വീട്ടിൽ ശുചിമുറിയില്ലാത്തതിൽ മനംനൊന്ത് നവവധു ജീവനൊടുക്കി. തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ അരിസിപെരിയൻകുപ്പത്താണ് യുവതി ആത്മഹത്യ ചെയ്ത സംഭവമുണ്ടായത്. ഈയടുത്താണ് യുവതിയുടെ വിവാഹം കഴിഞ്ഞത്.

ശുചിമുറിയില്ലാത്തതിനാൽ ഭർത്താവ് കാർത്തികേയന്റെ വീട്ടിലെ താമസം ബുദ്ധിമുട്ടിലായതോടെ ഇരുപത്തേഴുകാരിയായ രമ്യ ജീവനൊടുക്കുകയായിരുന്നു. രമ്യയും കാർത്തികേയനും ഇക്കഴിഞ്ഞ ഏപ്രിൽ ആറിനാണ് വിവാഹിതരായത്. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയായിരുന്നു രമ്യ.

ഭർത്താവിന്റെ വീട്ടിൽ ശുചിമുറിയില്ലാത്തതിനാൽ വിവാഹ ശേഷവും രമ്യ സ്വന്തം വീട്ടിലായിരുന്നു താമസമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിവാഹശേഷവും രമ്യ സ്വന്തം വീട്ടിൽ നിൽക്കുന്നത് ഇരുവരും തമ്മിൽ പ്രശ്നത്തിന് കാരണമായിരുന്നു. ശുചിമുറി നിർമിക്കണമെന്ന രമ്യയുടെ നിർബന്ധം ഭർത്താവുമായി വഴക്കിനു കാരണമായിരുന്നതായും റിപ്പോർട്ടുണ്ട്.

തിങ്കളാഴ്ചയാണ് രമ്യയെ വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങിയ നിലയിൽകണ്ടെത്തിയത്. ഉടൻതന്നെ കടലൂർ ആശുപത്രിയിൽ എത്തിച്ച രമ്യയെ പിന്നീട് പോണ്ടിച്ചേരിയിലെ ജിപ്മെർ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. രമ്യയുടെ അമ്മ മഞ്ജുള പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News