പോത്തൻകോട് സുധീഷ് വധക്കേസ്; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു

പോത്തൻകോട് സുധീഷ് വധത്തിൽ (pothencode sudeesh murder case ) സര്‍ക്കാര്‍ സ്പെഷ്യൻ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. അഡ്വ.വിനീത് കുമാറിനെയാണ് സ്പെഷ്യൻ പ്രോസിക്യൂട്ടറായി നിയമിച്ചത്. വധശ്രമക്കേസ് പ്രതിയായ സുധീഷിനെ കൊലപ്പെടുത്തി കാലുവെട്ടി റോഡിലെറിഞ്ഞ കേസിൽ പൊലീസ് മാര്‍ച്ചിൽ കുറ്റപത്രം നൽകിയിരുന്നു.

വധക്കേസിലെ 11 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം നൽകിയത്. പ്രതികളെ അറസ്റ്റ് ചെയ്ത് 90 ദിവസം തികയാൻ നാലു ദിവസം ബാക്കി നിൽക്കേയാണ് കുറ്റപത്രം നൽകിയത്. ഇതിനാൽ ജാമ്യം ലഭിക്കാതെ പ്രതികൾ റിമാൻഡിൽ തുടരുകയാണ്.

വധശ്രമക്കേസിൽ ഒളിവിൽ കഴിയുകയായിരുന്ന സുധീഷിൻെറ കല്ലൂരുള്ള ഒളിത്താവളം കണ്ടെത്തിയതാണ് ഗുണ്ടാ സംഘം അരും കൊലചെയ്തത്. രക്ഷപ്പെടാനായി ഒരു വീട്ടിലേക്ക് ഓടി കയറിയ സുധീഷിനെ വെട്ടികൊലപ്പെടുത്തി. കാലുവെട്ടിയെടുത്ത് റോഡിലെറിഞ്ഞ ശേഷം ഓട്ടോയിലും ബൈക്കുകളുമായി പ്രതികള്‍ രക്ഷപ്പെട്ടത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണിയെ വധിക്കാൻ സുധീഷ് ശ്രമിച്ചിരുന്നു. ഇതിൻ്റെ പ്രതികാരമാണ് ഉണ്ണിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘത്തിൻെറ ആക്രമണം. സുധീഷിനെ കൊലപ്പെടുത്താൻ ഭാര്യ സഹോദരനായ ശ്യാമും സംഘത്തിനൊപ്പമുണ്ടായിരുന്നു.

ഉണ്ണിയെന്ന് വിളിക്കുന്ന സുധീഷ്, ശ്യാം, രാജേഷ്, നിധീഷ്, നന്ദീഷ്, രജ്ഞിത്, ശ്രീനാഥ്, സൂരജ്, അരുണ്‍, ജിഷ്ണു പ്രദീപ്,സച്ചിൻ എന്നിവരാണ് പ്രതികള്‍. കൊലപാതകം, അതിക്രമച്ചു കടക്കൽ, സംഘം ചേരൽ, സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കൽ, എസ്.സി.-എസ്.ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയൻ വകുപ്പ് എന്നിവയാണ് ചുമത്തിയിരിക്കുന്നത്.

കേസിലെ മുഖ്യപ്രതിയായ രാജേഷിനെ പിടികൂടാൻ പോകുന്നതിനിടെ വള്ളം മുങ്ങി ഒരു പൊലീസുകാരൻ മരിച്ചിരുന്നു. എല്ലാ പ്രതികളും ഇപ്പോഴും ജയിലാണ്. കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പോത്തൻകോട്, മംഗലപുരം, ചിറയിൻകീഴ് ഭാഗങ്ങളിൽ ഗുണ്ടാ സംഘങ്ങളെ നിയന്ത്രിക്കുന്നവരാണ് ഈ കേസിലുള്ളത്. പോത്തൻകോട് പൊലീസാണ് കേസന്വേഷിച്ചത്. നെടുമങ്ങാട് ഡിവൈഎസ്പി സുൽഫിക്കറാണ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ കുറ്റപത്രം നൽകിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel