Thrissur Pooram: പൂരനഗരിയില്‍ നാദവിസ്മയം തീര്‍ത്ത് കൊട്ടിക്കയറി ഇലഞ്ഞിത്തറ മേളം

പൂരനഗരിയില്‍ (Thrissur Pooram:) നാദവിസ്മയം തീര്‍ത്ത് കൊട്ടിക്കയറി ഇലഞ്ഞിത്തറ മേളം. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ 250 ഓളം കലാകാരന്മാര്‍ അണിനിരന്ന ഇലഞ്ഞിത്തറ മേളം ( ilanjithara melam ), ആസ്വാദകരുടെ ആവേശം വാനോളമുയര്‍ത്തി.

ഇലഞ്ഞിത്തറ മേളത്തിന്റെ നാദവിസ്മയം കാണാനും ആസ്വദിക്കാനും ആയിരങ്ങള്‍ ഒഴുകിയെത്തി. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തിലുളള വാദ്യസംഘം പൂരപ്രേമികളെ ആവേശത്തിലാഴ്ത്തി ഇലഞ്ഞിത്തറമേളം കൊട്ടിക്കയറി. ഇലഞ്ഞിത്തറ മേളത്തിന് ഇത്രയധികം പ്രാധാന്യം ലഭിക്കാന്‍ ഒരു കഥയുണ്ട്.

പൂരത്തിന് തൃശൂരിന്റെതായ പ്രത്യേകത വേണമെന് ശക്തന്‍ തമ്പുരാന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് ഇത്രയധികം കലാകാരന്മാര്‍ ഇലഞ്ഞിത്തറ മേളത്തില്‍ പങ്കെടുക്കുന്നത്. തുടര്‍ച്ചയായ 24 വര്‍ഷവും മേളപ്രമാണിയാവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പെരുവനം കുട്ടന്‍മാരാര്‍

പാറമേക്കാവ് ഭഗവതിയെ എഴുന്നള്ളിച്ച ശേഷമായിരുന്നു പതിവുപോലെ ഇലഞ്ഞിത്തറ മേളം. തൃശൂരിന്റെതായ വൈഭവങ്ങള്‍ ഉള്‍ച്ചേര്‍ന്ന പാണ്ടിമേളമാണ് ഇലഞ്ഞിത്തറ മേളത്തിന്റെ മാറ്റ് കൂട്ടുന്നത്. 2 മണിക്കൂര്‍ നീണ്ട ഇലഞ്ഞിത്തറമേളം ആവോളം ആസ്വദിച്ച വാദ്യ കമ്പക്കാര്‍ക്കിനി ഒരു വര്‍ഷത്തെ കാത്തിരിപ്പ്. വീണ്ടും ഇലഞ്ഞിത്തറയില്‍ ഒത്തുകൂടാമെന്ന പ്രതീക്ഷയില്‍ വാദ്യക്കാരുടെ മടക്കം.

Thrissur Pooram: പൂരപ്പെരുമയില്‍ പൂരനഗരി; തൃശൂരിലേക്ക് ഒ‍ഴുകിയെത്തിയത് ജനസാഗരം

ഇത്തവണത്തെ പൂരവും ( Thrissur Pooram)  ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷമെത്തിയ പൂരപ്രേമികളുടെമഹാ സാഗരത്തിനാണ് നഗരം സാക്ഷ്യം വഹിച്ചത്. പഞ്ചവാദ്യ അകംപടിയോടെയെത്തിയ മംത്തിൽ വരവ് പൂര പ്രേമികളെ ആവേശത്തിലാഴ്ത്തി.

രണ്ട് വർഷത്തെ ഇടവേള കഴിഞ്ഞു നടക്കുന്ന പൂരം  കാണാൻ പതിവിൽ കവിഞ്ഞ ജനസജയമാണ് പൂര നഗരിയിലേക്കെത്തിയത്. മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും കുടമാറ്റവുമെല്ലാം ആൾക്കൂട്ടം കൊണ്ടും ശ്രദ്ധയാകർഷിച്ചു.  പതിനൊന്നരയോടെയാണ് ബ്രഹ്മസ്വം മOത്തിൽ നിന്ന് നെറ്റിപട്ടവുമായി വടക്കുംനാഥനിലേക്ക് തിരുവമ്പാടി പുറപ്പെട്ടത്.

തിരുവമ്പാടി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ കൃഷ്ണനാണെങ്കിലും ഉപദേവതയായ ഭഗവതിയാണ് പൂരത്തിനു വരുന്നത്. ആളും ആർപ്പുവിളികളും കൊണ്ട് വരുന്ന വഴി തിങ്ങിനിറഞ്ഞു. തുടക്കത്തിൽ പഞ്ചവാദ്യം കൊട്ടിയാണ് പൂരം വരിക.

കോങ്ങാട് മധുവിൻ്റെ നേതൃത്വത്തിലായിരുന്നു പഞ്ചവാദ്യം . കഴിഞ്ഞ രണ്ട് വർഷവും തൃശൂർ പൂരം ഉണ്ടായിരുന്നില്ല. എന്നാൽ ഇക്കുറി അതിൻ്റെ ക്ഷീണം തൃശുരു കാർ മാറ്റി. ആവേശത്തോടെയായിരുന്നു ഓരോ പൂരപ്രേമിയും പൂര നഗരിയിലേക്കെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here