Sreenivasan : ശ്രീനിവാസന്‍ വധം: ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ അറസ്റ്റില്‍

ശ്രീനിവാസന്‍ വധക്കേസില്‍ ( Sreenivasan Murder )  ഫയര്‍ഫോഴ്‌സ് ( Fire Force )  ജീവനക്കാരന്‍ അറസ്റ്റില്‍. കൊടുവായൂര്‍ സ്വദേശി ജിഷാദാണ് അറസ്റ്റിലായത്. സുബൈര്‍ വധത്തിന് പ്രതികാരമായി കൊല്ലേണ്ടവരുടെ ലിസ്റ്റ് തയാറാക്കിയ സംഘത്തിലെ ഒരാളാണ് ജിഷാദ്.

2017 മുതല്‍ ഫയര്‍ഫോഴ്‌സില്‍ ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍. ഗൂഢാലോചനയില്‍ പങ്കാളിയായ അഗ്നിശമനസേനാ ഉദ്യോഗസ്ഥനാണ് പിടിയിലായതെന്നു പൊലീസ് അറിയിച്ചു. കോങ്ങാട് സ്റ്റേഷനിലെ ഫയർ ഓഫിസറാണ് ജിഷാദ്.

ഗൂഢാലോചനയിൽ പങ്കെടുക്കുകയും വ്യത്യസ്ത ഘട്ടങ്ങളിൽ പ്രതികൾക്ക് ജിഷാദ് സഹായം ചെയ്തതായി കണ്ടെത്തിയെന്നും അന്വേഷണ സംഘം പറഞ്ഞു.

Sreenivasan: ശ്രീനിവാസന്‍ വധം; ഒരാള്‍ കൂടി അറസ്റ്റില്‍

പാലക്കാട്(Palakkad) ശ്രീനിവാസന്‍ വധക്കേസില്‍(Sreenivasan murder) ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതികളുടെ വാഹനം പൊളിച്ച ആക്രി കടയുടമയാണ് അറസ്റ്റിലായത്. പട്ടാമ്പി സ്വദേശി സാജിത് ആണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 21 ആയി.

അതേസമയം,  ശ്രീനിവാസന്‍ വധക്കേസ്(Sreenivasan murder) പ്രതി കാവില്‍പ്പാട് സ്വദേശി ഫിറോസിന്റെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. ബൈക്കിലെത്തിയ സംഘം പെട്രോള്‍ നിറച്ച കുപ്പി വീട്ടിലേക്ക് എറിയുകയായിരുന്നു. പുലര്‍ച്ചെ ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

‘പുലര്‍ച്ചെ ശബ്ദം കേട്ടാണ് എണീറ്റത്. ചില്ല് കുപ്പികള്‍ പൊട്ടുന്ന ശബ്ദം കേട്ടു. നല്ല ഗന്ധം ഉണ്ടായിരുന്നു. ഉടനെ പൊലീസില്‍ വിവരമറിയിച്ചു. പേടിച്ച് വിറച്ചാണ് ഇരിക്കുന്നത്. മകന്‍ എവിടെയാണെന്ന് അറിയില്ല. വലിയ ആശങ്കയോടെയാണ് ഞാനും ഭര്‍ത്താവും കഴിയുന്നത്’ ഫിറോസിന്റെ ഉമ്മ പറഞ്ഞു. ശ്രീനിവാസന്‍ വധക്കേസില്‍ അക്രമി സംഘത്തിനൊപ്പം ഉണ്ടായിരുന്ന വ്യക്തിയാണ് ഫിറോസ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 21 പേരുടെ അറസ്റ്റാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News