ADVERTISEMENT
രാജ്യത്ത് 40 കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ്. ( CBI Raid ) ദില്ലി ( Delhi ), ചെന്നൈ ( Chennai ), ഹൈദരാബാദ്, കോയമ്പത്തൂര്‍, മൈസൂര്‍, രാജസ്ഥാനിലെ ചില സ്ഥലങ്ങള്‍ എന്നിവയുള്‍പ്പെടെ 40 ഓളം സ്ഥലങ്ങളില്‍ വിദേശ സംഭാവന (നിയന്ത്രണ) നിയമത്തിന്റെ (എഫ്‌സിആര്‍എ) ലംഘനങ്ങളുമായി ബന്ധപ്പെട്ട ഓപ്പറേഷന്‍ നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതില്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍, എന്‍ജിഒ പ്രതിനിധികള്‍, ഇടനിലക്കാര്‍ എന്നിവര്‍ക്കെതിരെ സിബിഐ രാജ്യവ്യാപകമായി നടത്തിയ ഓപ്പറേഷന്റെ ഭാഗമായി മൊത്തം ആറ് പേര്‍ കസ്റ്റഡിയില്‍.
എഫ്സിആര്‍എ, 2010 ലംഘിച്ച് വിദേശ സംഭാവനകള്‍ സുഗമമാക്കുന്നതിന് എംഎച്ച്എയിലെ നിരവധി പൊതു ഉദ്യോഗസ്ഥരും എന്‍ജിഒ പ്രതിനിധികളും ഇടനിലക്കാരും പണം കൈമാറ്റം ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഹിന്ദുത്വവും ഫാസിസവും തമ്മിലുള്ള സാമ്യമെന്ത്? വിവാദ ചോദ്യവുമായി യുപിയിലെ സര്‍വകലാശാല
ഹിന്ദുത്വവും ഫാസിസവും തമ്മിലുള്ള സാമ്യം സംബന്ധിച്ച വിവാദ ചോദ്യവുമായി ഉത്തര്‍പ്രദേശിലെ ( UP ) സര്‍വകലാശാല. യുപിയിലെ ഗ്രേറ്റര്‍ നോയിഡയിലുള്ള ഷാര്‍ദ സര്‍വകലാശാലയാണ് വിവാദ ചോദ്യം ചോദ്യപ്പേപ്പറില്‍ ഉള്‍പ്പെടുത്തിയത്.
സംഭവത്തില്‍ യുജിസി സര്‍വകലാശാലയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ‘വിദ്യാര്‍ഥികളാണ് ചോദ്യം സംബന്ധിച്ച് സര്‍വകലാശാലയ്ക്ക് പരാതി നല്‍കിയത്.ഇത്തരം ചോദ്യം കുട്ടികളോട് ചോദിക്കേണ്ടതില്ല’- യുജിസി സര്‍വകലാശാലയുമായുള്ള ആശയവിനിമയത്തില്‍ വ്യക്തമാക്കി.
ബിഎ ഒന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് ഓണേഴ്‌സ് ചോദ്യപ്പേപ്പറിലാണ് ഹിന്ദുത്വവും ഫാസിസവും തമ്മിലുള്ള സാമ്യം എന്തെന്ന രീതിയില്‍ ചോദ്യം ഉള്‍പ്പെടുത്തിയത്. ‘ ഹിന്ദുത്വവും ഫാസിസം/ നാസിസം എന്നിവ തമ്മിലും എന്തെങ്കിലും സാമ്യമുള്ളതായി നിങ്ങള്‍ക്ക് കണ്ടെത്താനായിട്ടുണ്ടോ?, വിശദീകരിക്കുക’- എന്നായിരുന്നു ചോദ്യം.
എന്നാല്‍ ചോദ്യം വിവാദമായതോടെ പ്രശ്‌നത്തില്‍ നിന്നും തലയൂരാന്‍ മൂന്നംഗ കമ്മറ്റിയെ നിയമിച്ച് ചോദ്യത്തെ ന്യായീകരിക്കാനുള്ള ശ്രമവും സര്‍വകലാശാല നടത്തി.
ഉത്തരക്കടലാസ് പരിശോധിക്കുന്ന വേളയില്‍ ഈ ചോദ്യം ഒഴിവാക്കുമെന്നും ചോദ്യം ദോഷകരമാണെന്ന് കമ്മറ്റി ശനിയാഴ്ച റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നുമാണ് അധികൃതരുടെ നിലവിലെ വിശദീകരണം. ചോദ്യക്കടലാസ് തയ്യാറാക്കിയ അധ്യാപകര്‍ക്ക് സര്‍വകലാശാല ഷോക്കോസും നോട്ടീസ് നല്‍കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.