ബി ജെ പിയുടെ കേരള ചാപ്റ്ററായി കോണ്‍ഗ്രസ്സ് മാറിയെന്ന് കേരള കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി.കേരള കോണ്‍ഗ്രസ്സ് (എം) തൃക്കാക്കര നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഹൃദ്രോഗ വിദഗ്ധനായ ഡോ.ജോ ജോസഫ് നാടിന്റെ ഹൃദയം കാക്കുന്ന എം എല്‍ എ യായി മാറും.തൃക്കാക്കര ഉപതെരഞ്ഞെടുപ്പോടെ പൊളിറ്റിക്കല്‍ സെഞ്ച്വറിയടിക്കുന്ന ടീമിന്റെ ക്യാപ്റ്റനായി പിണറായി വിജയന്‍ മാറുമെന്നും ജോസ് കെ മാണി പറഞ്ഞു.
മതത്തിന്റെയും ജാതിയുടെയും പേരില്‍ വേര്‍തിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ്സ് ബി ജെ പിയുടെ കേരള ചാപ്റ്ററായി മാറിയെന്ന് ജോസ് കെ മാണി പറഞ്ഞു.എല്‍ ഡി എഫിന്റെ നൂറാമത്തെ എം എല്‍ എ യായി ഡോ ജോ ജോസഫ് നിയമസഭയിലുണ്ടാകും.ഹൃദ്രോഗ വിദഗ്ധനായ ഡോ.ജോ നാടിന്റെ ഹൃദയം കാക്കുന്ന എം എല്‍ എ യായി മാറും.തൃക്കാക്കര ഉപതെരഞ്ഞെടുപ്പോടെ പൊളിറ്റിക്കല്‍ സെഞ്ച്വറിയടിക്കുന്ന ടീമിന്റെ ക്യാപ്റ്റനായി പിണറായി വിജയന്‍ മാറുമെന്നും ജോസ് കെ മാണി പറഞ്ഞു.
99 നെ നൂറാക്കി മാറ്റാനുള്ള ചരിത്ര ദൗത്യമാണ് താന്‍ ഏറ്റെടുത്തിരിക്കുന്നതെന്നും ദിവസങ്ങള്‍ കഴിയുംതോറും ആത്മവിശ്വാസം കൂടിവരികയാണെന്നും കണ്‍വെന്‍ഷനിലെത്തിയ സ്ഥാനാര്‍ഥി ഡോ.ജോ ജോസഫ് പറഞ്ഞു.
കേരള കോണ്‍ഗ്രസ്സ് (എം) തൃക്കാക്കര മണ്ഡലം പ്രസിഡന്റ് സാബു നിരപ്പുകാട്ടില്‍ അധ്യക്ഷനായിരുന്ന കണ്‍വെന്‍ഷനില്‍ ജില്ലാ പ്രസിഡന്റ് ബാബു ജോസഫ്,എം എല്‍ എ മാരായ പ്രമോദ് നാരായണന്‍,അഡ്വ.ജോബ് മൈക്കിള്‍ തുടങ്ങിയവരും പങ്കെടുത്തു.
അതേസമയം, തൃക്കാക്കരയില്‍ സഹതാപ തരംഗം സൃഷ്ടിക്കുന്നതിനായി യു ഡി എഫ് അനുകൂല വാട്സ് ആപ് ഗ്രൂപ്പില്‍ നടന ഗൂഢമായ ആസൂത്രണത്തിന്റെ വിവരങ്ങള്‍ പുറത്ത്. വ്യാജ ഇടത് അനുകൂല പ്രൊഫൈലുകള്‍ ഉണ്ടാക്കി അതിലൂടെ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ അപവാദം പ്രചരിപ്പിച്ച് എല്‍ ഡി എഫിനെ പ്രതിക്കൂട്ടിലാക്കാനായിരുന്നു ശ്രമം . കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചത് യു ഡി എഫിനെ പ്രതിസന്ധിയിലാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here