
തൃക്കാക്കരയിൽ എൽഡിഎഫിനായി പ്രചാരണത്തിനിറങ്ങാൻ കെ വി തോമസ്. തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥി ഡോ ജോ ജോസഫിനായി പ്രചാരണത്തിനിറങ്ങുമെന്ന് കെ വി തോമസ് നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.എൽ ഡി എഫിനായി പ്രചരത്തിന് ആത്മാർഥമായി ഇറങ്ങും.
നാളെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കുമെന്നും എല്ലാ കാലത്തും ചെയ്തതുപോലെ പ്രചരണത്തിന് സജീവമാകുമെന്നും ഡോ ജോ ജോസഫിന് പിന്തുണ നൽകുമെന്നും കെ വി തോമസ് പറഞ്ഞു.
അതേസമയം, ഈ തെരഞ്ഞെടുപ്പ് വികസനത്തിൻ്റെ തെരഞ്ഞെടുപ്പാണെന്നും വികസനത്തിൽ നിന്ന് ഇനി കേരളത്തിന് പിന്നോട്ട് പോകാനാകില്ലായെന്നും 2018 മുതൽ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് ഒരു സംഘട മാത്രമല്ല, അതൊരു കാഴ്ചപ്പാട് കൂടിയാണെന്നും താൻ കോൺഗ്രസുകാരനായി തന്നെ തുടരുമെന്നും കെ വി തോമസ് പറഞ്ഞു. തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിനെ തന്നെ കാണുന്നതിൽ നിന്ന് നേതാക്കൾ വിലക്കിയെന്നും വികസന കാര്യത്തിൽ ഇത് തൻ്റെ പുതിയ നിലപാടല്ല
വികസനത്തിൽ സങ്കുചിത രാഷ്ട്രീയ നിലപാട് പാടില്ലായെന്നും പാർട്ടി പുറത്താക്കുന്നെങ്കിൽ തന്നെ പുറത്താക്കട്ടെയെന്നും കെവി തോമസ് വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here