Thrikkakara; കെ.വി തോമസിൻ്റെ തീരുമാനം ആവേശം പകരുന്നത്; ഡോ ജോ ജോസഫ്

കെ.വി തോമസിൻ്റെ തീരുമാനം ആവേശം പകരുന്നതെന്ന് തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ.ജോ ജോസഫ്.വികസനത്തിനൊപ്പം എല്ലാവരും ഒരുമിച്ച് നിൽക്കുന്നതിൻ്റെ ഭാഗമാണ് മാഷിൻ്റെ നിലപാട് പ്രഖ്യാപനമെന്ന് ജോ ജോസഫ് പറഞ്ഞു. ഇടതുപക്ഷം ശരിയുടെ പക്ഷമെന്ന് കൂടുതൽ തെളിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, എൽ ഡി എഫിനായി പ്രചാരണരംഗത്ത് വളരെ സജീവമായി ആത്മാർഥമായി തന്നെ ഇറങ്ങുമെന്നും നാളെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കുമെന്നും കെ വി തോമസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

താൻ ഇന്നും എന്നും കോൺഗ്രസുകാരനാണ്. കോൺഗ്രസുകാരനായി തന്നെയാണ് ഇടതിനായി പ്രചാരണത്തിന് ഇറങ്ങുകയെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ പ്രചാരണത്തിന് പോയിട്ടുള്ളത് താൻ മാത്രമല്ലെന്നാണ് കെവി തോമസ് നൽകുന്ന വിശദീകരണം. 2018 മുതൽ തന്നെ കോൺഗ്രസിൽ നിന്നും പുറത്താക്കാൻ സംഘടിത ശ്രമമുണ്ടെന്നും പുറത്താക്കാൻ കഴിയുമെങ്കിൽ പുറത്താക്കട്ടെയെന്നും കെ വി തോമസ് പറഞ്ഞു. കണ്ണൂരിൽ സിപിഎം പാര്‍ട്ടി സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും കോൺഗ്രസിൽ നിന്നും പുറത്താക്കാനാണെങ്കിൽ പുറത്താക്കട്ടെയെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. കണ്ണൂരിൽ പോയാൽ പുറത്താക്കുമെന്നായിരുന്നു അന്ന് പറഞ്ഞത് എന്നിട്ടെന്തായെന്നും കെ വി തോമസ് ചോദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here