Pandit-Sukh-Ram; കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പണ്ഡിറ്റ് സുഖ് റാം അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പണ്ഡിറ്റ് സുഖ് റാം (Pandit-Sukh-Ram) അന്തരിച്ചു. 94 വയസായിരുന്നു. മസ്തിഷ്കാഘാതത്തെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം.

ഹിമാചലിലെ മാണ്ഡി മണ്ഡലത്തിൽനിന്നുള്ള ലോക്സഭാംഗമായിരുന്ന സുഖ്റാം. മൂന്നു തവണയാണ് ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ചത്. 1993 മുതൽ 1996 വരെ കേന്ദ്ര വാർത്താ വിതരണ മന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. 1963 മുതൽ 1984 വരെ മാണ്ഡിയിൽനിന്നുള്ള നിയമസഭാംഗമായിരുന്നു.1996ൽ കേന്ദ്ര മന്ത്രിയായിരിക്കെ അഴിമതിക്കേസിൽ അഞ്ച് വർഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. 2017ൽ അദ്ദേഹം പാർട്ടി വിട്ടെങ്കിലും 2019ലാണ് വീണ്ടും കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News