
പി.സി. ജോര്‍ജിന്റെ (pc george)ജാമ്യം(bail) റദ്ദാക്കല്‍ ഹര്‍ജിയില്‍ ഇന്ന് തന്നെ വാദം കേള്‍ക്കണമെന്ന് പ്രോസിക്യൂഷന്‍. നിരന്തരമായി അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തുന്ന വ്യക്തിയാണ് ജോര്‍ജെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. വിശദമായ വാദം കേള്‍ക്കാന്‍ സര്‍ക്കാര്‍ അപേക്ഷ കോടതി മാറ്റി. ജാമ്യം റദ്ദാക്കുന്നതില്‍ ഇന്ന് തന്നെ വാദം കേട്ട് ഉത്തരവ് പറയണമെന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
പി.സി.ജോര്‍ജ് സംസ്ഥാനത്ത് ക്രമസമാധനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ജാമ്യ വ്യവസ്ഥ ലംഘിച്ച് കോടതി വരെ വെല്ലുവിളിക്കുന്നു. ആചാര അനുഷ്ഠാനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് ഒരു സാധാരണക്കാരനല്ല. മുന്‍ ജനപ്രതിനിധിയായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ്. പ്രോസിക്യൂഷന്‍ വാദം സ്ഥാപിക്കുന്നതിനായി 4 വീഡിയോകള്‍ പ്രോസിക്യൂഷന്‍ കോടതിക്കു നല്‍കി.
വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ വെച്ചായിരുന്നു പി സി ജോര്‍ജ്ജ് വീണ്ടും മതവിദ്വേഷപ്രസംഗം നടത്തിയത്.വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തില്‍ പി സി ജോര്‍ജ്ജ് സംസാരിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പോലീസ് കേസെടുത്തത്.
മതസ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചതിന് 153 എ,295 വകുപ്പുകള്‍ പ്രകാരമാണ് പാലാരിവട്ടം പോലീസ് കേസെടുത്തിരിക്കുന്നത്. നേരത്തെ തിരുവനന്തപുരത്ത് ഹിന്ദുമഹാസമ്മേളനത്തില്‍ നടത്തിയ മതവിദ്വേഷ പ്രസംഗത്തിന് പി സി ജോര്‍ജ്ജിനെതിരെ ഫോര്‍ട്ട് പോലീസ് കേസെടുക്കുകയും പിന്നീട് അറസ്റ്റും ചെയ്തിരുന്നു.
എന്നാല്‍ കോടതി ജാമ്യമനുവദിക്കുകയായിരുന്നു.ആ കേസില്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്റെ അപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് പി സി ജോര്‍ജ്ജിനെതിരെ വീണ്ടും കേസെടുത്തിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here