അമിതമായി ഉപ്പ് ഉപയോഗിക്കാറുണ്ടോ? എന്നാൽ ഇത് കൂടി അറിയൂ….

ഭക്ഷണം തയാറാക്കുമ്പോൾ നമുക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഉപ്പ്. ആരോഗ്യത്തെ പല തരത്തിലാണ് ഉപ്പിന്റെ ഉപയോഗം ബാധിക്കുന്നത്. ഉപ്പിന്റെ അളവ് ശരീരത്തിൽ കൂടിയാൽ അതുണ്ടാക്കുന്ന ബുദ്ധിമുട്ട്
ചെറുതൊന്നുമല്ല. കറികളിൽ ഉപ്പ് വാരിയിടുമ്പോള്‍ വരാന്‍ പോവുന്ന പ്രശനങ്ങളെക്കുറിച്ച് അല്‍പം അറിഞ്ഞിരിക്കേണ്ടത് നല്ലതാണ്. നമ്മുടെ ശരീരത്തിലെ സോഡിയത്തിന്റെ അളവ് വർദ്ധിക്കുന്നത് കിഡ്‌നി, ഹൃദയം, നദ്രാവകം നിയന്ത്രിക്കുന്ന ഹോർമോണുകൾ എന്നിവ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ കുറിച്ച് പലരും ശ്രദ്ധിക്കാതെ പോകുന്നു.

സോഡിയം അളവ് നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. കാരണം സോഡിയം നിങ്ങളുടെ ശരീരത്തിലെ എല്ലാ വ്യക്തിഗത കോശങ്ങളുടെയും ചർമ്മത്തെ ബാധിക്കുന്നു. പ്രോസസ് ഫുഡ്‌സില്‍ (സംസ്കരിച്ചു പായ്ക്ക് ചെയ്ത) ഉപ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. ചിപ്‌സ്, പപ്പടം എന്നിവയില്‍ നിന്നെല്ലാം ധാരാളം ഉപ്പ് ശരീരത്തിനു കിട്ടുന്നുണ്ട്.
ഭക്ഷണത്തില്‍ ധാരാളം ഉപ്പ് ചേരുന്നത് രക്തക്കുഴലുകളിലൂടെയും ധമനികളിലൂടെയും വലിയ അളവില്‍ രക്തയോട്ടത്തിന് കാരണാകുന്നു. ഇത് രക്തസമ്മര്‍ദം ഉയരാനിടയാക്കുന്നു.

നിരന്തരമായ തലവേദന, മൂക്കില്‍ നിന്ന് രക്തമൊഴുക്ക്, നെഞ്ചു വേദന, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്‍റെ മുന്നറിയിപ്പ് ലക്ഷണങ്ങള്‍.
ഉപ്പ് ഉപയോഗം രക്തസമ്മര്‍ദം ഉയര്‍ത്തുന്നതോടെ ഹൃദയാഘാതത്തിനും മറ്റ് ഹൃദ്രോഗങ്ങള്‍ക്കുമുള്ള സാധ്യത വര്‍ധിക്കുന്നു. നിരന്തരമായ നെഞ്ചു വേദന, തലകറക്കം, ശ്വാസംമുട്ടല്‍, അമിതമായ ദാഹം, താളം തെറ്റിയ ഹൃദയമിടിപ്പ് എന്നിവയെല്ലാം ഹൃദ്രോഗത്തിന്‍റെ ലക്ഷണങ്ങളാണ്.
ഉപ്പ് അമിതമായി കഴിച്ചാൽ…

അമിതമായി ഉപ്പും മുളകും കഴിക്കുന്നവരില്‍ അള്‍സര്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.
ഉപ്പിന്റെ ഉപയോഗം സാധാരണത്തേതില്‍ നിന്നും കൂടുതലാണെങ്കില്‍ അത് മൂത്രക്കല്ലിനു സാധ്യതയുണ്ട്.വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ഉപ്പ്.

ഉപ്പിന്റെ അമിതോപയോഗം ഹൃദ്രോഗ സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു. ഹൃദ്രോഗം മാത്രമല്ല ഹൃദയത്തിന് പ്രശ്നമുണ്ടാക്കുന്നത്.ഉപ്പ് കഴിക്കുന്നത് പലപ്പോഴും രക്തസമ്മര്‍ദ്ദം ഉണ്ടാക്കുന്നു.
കരളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പലപ്പോഴും ഉപ്പ് ഒരു വെല്ലുവിളി തന്നെയാണ്. കരളിന്റെ ആരോഗ്യം തകര്‍ക്കുന്നതിനും കരള്‍ രോഗം പോലുള്ള പ്രശ്നങ്ങള്‍ക്കും ഉപ്പ് കാരണമാകുന്നു
തടി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ പലപ്പോഴും ഉപ്പ് മുന്നിലാണ്. കാരണം ശരീരത്തില്‍ സോഡിയത്തിന്റെ അളവ് വര്‍ദ്ധിച്ചാല്‍ അത് ശരീരം വല്ലാതെ തടിക്കാനും ചീര്‍ക്കാനും കാരണമാകുന്നു

ഉപ്പിന്റെ ഉപയോഗം വല്ലാതെ വര്‍ദ്ധിച്ചാല്‍ അത് പലപ്പോഴും പക്ഷാഘാതം പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇടയാക്കും
ചില കാര്യങ്ങൾ ശ്രദ്ധിക്കാം..
ബിപി കുറഞ്ഞുവെന്ന് പറഞ്ഞു രക്തസമ്മർദം നിയന്ത്രിക്കാൻ ഉപ്പ് അധികം കഴിക്കരുത്.
ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ അമിതമായി ഉപ്പ് കഴിക്കരുത്.

പൊരിച്ചതും പായ്ക്കറ്റ് ബേക്കറികളും ഭക്ഷണങ്ങളും പൂർണമായി ഒഴിവാക്കുക.
നാരങ്ങ വെള്ളം, കഞ്ഞി വെള്ളം എന്നിവ ഉപ്പ് ചേർക്കാതെ കുടിക്കുക.
ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News