P. Sathidevi: സമസ്ത മതനേതാവിന്റെ പ്രവൃത്തി അപലപനീയം: വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി

പെരിന്തല്‍മണ്ണ പനങ്കാങ്കരക്കടുത്തുള്ള മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ വേദിയിലുണ്ടായിരുന്ന സമസ്ത വൈസ് നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം തീര്‍ത്തും അപലപനീയമാണെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി.

സ്ത്രീസാക്ഷരതയില്‍ മുന്നിട്ട് നില്‍ക്കുന്ന കേരളത്തില്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു നല്‍കിയ ഒരു പുരസ്‌കാരം സ്വീകരിക്കാന്‍ പെണ്‍കുട്ടിക്ക് വിലക്ക് കല്‍പ്പിക്കുന്ന മതനേതൃത്വത്തിന്റെ നീക്കം ഒരു പരിഷ്‌കൃത സമൂഹത്തിന് തീര്‍ത്തും യോജിച്ചതല്ല. സമൂഹത്തെ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് പിന്തിരിഞ്ഞു നടത്തിക്കാനുള്ള മതനേതൃത്വത്തിന്റ നീക്കങ്ങള്‍ക്കെതിരേ സമൂഹ മനഃസാക്ഷി ഉണരണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

 ‘അങ്ങനെ പെങ്കുട്ട്യോളെന്നും ഇങ്ങട്ട് വിളിക്കണ്ട’; സമസ്ത നേതാവിന്റെ പരാമര്‍ശത്തില്‍ വിവാദം പുകയുന്നു

പെണ്‍കുട്ടികളെ വേദിയില്‍ കയറ്റരുതെന്ന സമസ്ത നേതാവിന്റെ പരാമര്‍ശത്തില്‍ വിവാദം പുകയുന്നു. പെണ്‍കുട്ടികളെ ഇത്തരത്തില്‍ അപമാനിക്കുന്നത് സമുദായത്തിന് തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം നിലപാടെടുക്കുമ്പോള്‍ , MT അബ്ദുല്ല മുസ്ല്യാര്‍ക്ക് പിന്തുണയുമായി മറ്റൊരു വിഭാഗവും രംഗത്തുണ്ട്.

മലപ്പുറം രാമപുരത്തെ ചടങ്ങിലാണ് , വേദിയില്‍ പെണ്‍കുട്ടി വന്നതിനെതിരെ സമസ്ത ജോയിന്റ് സെക്രട്ടറിയും, വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയുമായ എം.ടി.അബ്ദുള്ള മുസ്ലിയാരുടെ ഇടപെടലുണ്ടായത്.

ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വിമര്‍ശനങ്ങളുയര്‍ന്നു. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നു കടന്നുപോകേണ്ടി വരുന്നവര്‍, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുന്ന സ്ഥിതി വിശേഷമുണ്ടാകുമെന്ന് മുന്‍ MSF ഹരിത നേതാവ് ഫാത്തിമ തഹ്ലിയ ഫേസ് ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു .

അബ്ദുല്ല മുസ്ല്യാരെ പിന്തുണച്ചും പോസ്റ്റുകളെത്തി. അബ്ദുല്ല മുസ്ല്യാര്‍ക്കെതിരായ വിമര്‍ശനം ഇസ്ലാമോഫോബിയ ആണെന്നും, മതവിരോധികളും, അരാജക വാദികളും നടത്തിയ വിപ്ലവം കൊണ്ടല്ല മുസ്ലിം പെണ്‍കുട്ടികളുടെ പുരോഗമനം സാധ്യമായതെന്നും MT അബ്ദുല്ല മുസ്ല്യാരെ ന്യായീകരിച് MSF സംസ്ഥാന പ്രസിഡന്റ് പികെ നവാസ് പ്രതികരിച്ചു. വിവാദങ്ങള്‍ അവഗണിക്കണമെന്നും, അത് ചിലര്‍ക്ക് രസമാണെന്നും, സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗം ളിയാഉദ്ദീന്‍ ഫൈസിയും ഫേസ് ബുക്കില്‍ കുറിച്ചു. വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News