Walayar Case: വാളയാര്‍ കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.പി എംജെ സോജനെതിരെ ക്രിമിനല്‍ കേസ്

വാളയാര്‍ കേസിലെ മുന്‍ അന്വേഷണഉദ്യോഗസ്ഥന്‍ എസ്.പി എംജെ സോജനെതിരെ ക്രിമിനല്‍ കേസ്. പെണ്‍കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന മോശം പരാമര്‍ശനം നടത്തിയതെന്ന പരാതിയിലാണ് നടപടി. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ പരാതിയിലാണ് പാലക്കാട് പോക്സോ കോടതി ക്രിമിനല്‍ കേസെടുക്കാന്‍ ഉത്തരവിട്ടത്.

ചാനല്‍ അഭിമുഖത്തിനിടെ വാളയാര്‍ പെണ്‍കുട്ടികളെക്കുറിച്ച് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എംജെ സോജന്‍ നടത്തിയ മോശം പരാമര്‍ശത്തിലാണ് പാലക്കാട് പോക്സോ കോടതിയുടെ നടപടി. പെണ്‍കുട്ടികളെ അപകീര്‍ത്തിപ്പെടുത്തിയ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നുമുളള അമ്മയുടെ ഹര്‍ജി പരിഗണിച്ച് കോടതി ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ കേസെടുക്കാനും എംജെ സോജനെ വിസ്തരിക്കാനും ഉത്തരവിടുകയായിരുന്നു

ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കണമെന്നാണ് കുടുംബത്തിന്റെയും വാളയാര്‍ സമരസമിതിയുടെയും ആവശ്യം. കോടതി ഉത്തരവനുസരിച്ച് എംജെ സോജന് ഉടന്‍ സമന്‍സ് അയക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News