രാജ്യദ്രോഹ നിയമം; സുപ്രീംകോടതി നിലപാട് സ്വാഗതം ചെയ്യുന്നു, സീതാറാം യെച്ചൂരി

രാജ്യദ്രോഹ നിയമത്തിനെതിരെയുള്ള സുപ്രീം കോടതി നിലപാട് സിപിഐഎം സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി .

രാജ്യത്ത് ഉയർന്നു വരുന്ന പെട്രോൾ വില വർദ്ധനവിൽ കേന്ദ്രം സെസ് ചാർജുകൾ, നികുതികൾ ഉൾപ്പടെ പിൻവലിക്കണമെന്നും രാമ നവമി ഹനുമാൻ ജയന്തി ദിനത്തോട് അനുബന്ധിച്ച് രാജ്യത്ത് ആകമാനം നടന്ന വർഗീയ അക്രമങ്ങൾ സിപിഐഎം ഗൗരവമായി കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, രാജ്യത്ത് സമാധാനം നിലനിൽക്കണമെന്നും ഒരു മത വിഭാഗത്തെ ലക്ഷ്യം വച്ചു കൊണ്ടാണ്‌ ഒഴിപ്പിക്കൽ നടപടികളാണ് ഇപ്പോൾ ഷാഹീൻബാഗിൽ നടക്കുന്നത് അവിടെ ബുൾഡോസർ രാജ് നടക്കുകയാണ്,
ഒഴിപ്പിക്കുന്നതിന് മുന്നേ ജനങ്ങളെ പുനരധിവസിപ്പിക്കണമെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേർത്തു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും അതുപോലെതന്നെ സിപിഐഎം സ്ഥാനാർഥിയെ നിർത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും പാർട്ടി ചർച്ച ചെയ്തിട്ടാണ് തീരുമാനിച്ചത്. സഭയുടെ സ്ഥാനാർഥി എന്ന് പറയുന്നത് അടിസ്ഥാന രഹിതം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here