റേഷൻ കടയിൽ കയറി മണ്ണെണ്ണ എടുത്തൊഴിച്ചു; ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ

റേഷൻ കടയിൽ കയറി മണ്ണെണ്ണ എടുത്തൊഴിച്ചു ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച യുവാവിനെ പൊലീസ് എത്തി കീ‍ഴടക്കി. സ്ത്രീകള്‍ക്ക് ഇടയിലേക്ക് വിവസ്ത്രനായി നിന്ന ശേഷം ആക്രോശത്തോടെ ഇയാള്‍ കടയിലേക്ക് ഇരച്ച് കയറുകയായിരുന്നു. കട്ടാക്കട മാര്‍ക്കറ്റില്‍ രാലിലെയോടെയാണ് സംഭവം ഉണ്ടായത്.

കാട്ടാക്കട മാർക്കറ്റിന് സമീപത്തെ എസ്എൻ നഗറിലെ റേഷന്‍ കടയിലാണ് ടൗണിനെ നടുക്കിയ സംഭവം ഉണ്ടായത്. റോഡിൽ അട്ടഹാസവും ബഹളവും നടത്തിയ ആൾ അപ്രതീക്ഷിതമായി ബിജുമോന്റെ റേഷൻ കടയിലേക്ക് ഇരച്ചു കയറുകയായിരുന്നു വിവസ്ത്രനായി റേഷൻ കടയിൽ നിന്ന സ്ത്രീകൾക്കിടയിൽ കയറുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.

പൂവച്ചൽ പുന്നാക്കരിക്കകം സ്വദേശി ബിജുവിൻ്റെ ഉടമസ്ഥതയിലുള്ള റേഷൻ കടയിലാണ് സംഭവം. നാട്ടുകാർ ഉടൻ തന്നെ പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി ഇയാളെ സ്റ്റേഷനിലേക്ക് മാറ്റി.

മാനസിക പ്രശ്നങ്ങള്‍ പ്രകടിപ്പിക്കുന്ന യുവാവ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. കള്ളിക്കാട് മൈലക്കര സ്വദേശിയാണ് എന്ന് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. യുവാവിനെതിരെ കേസെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News